Kerala Rains: 20 മുതൽ മഴ കനക്കും, ശബരിമലയില്‍ പ്രവേശനം അനുവദിക്കാനാവില്ലെന്ന് കെ രാജന്
രക്ഷാപ്രവർത്തനങ്ങൾക്കായി പത്തനംതിട്ടയിൽ ഒരു എൻഡിആർഎഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. മൂന്ന് തോണികളും എയർലിഫ്റ്റും രക്ഷാപ്രവർത്തനത്തിനായി സജ്ജമായിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ട: സംസ്ഥാനത്ത് ഈ മാസം 20 മുതൽ മഴ വീണ്ടും കനക്കുമെന്ന് റവന്യു മന്ത്രി (Revenue Minister) കെ. രാജൻ (K Rajan). 20 മുതൽ 24 വരെ മഴ വീണ്ടും കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ (Meterological Department) മുന്നറിയിപ്പ്.
അതേസമയം കക്കി ഡാം തുറന്നത് കൊണ്ട് ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപാർപ്പിക്കാനുള്ള ക്രമീകരണങ്ങൾ നടത്തിവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡാം തുറന്നതിനാൽ ശബരിമലയിൽ തുലാമാസ പൂജകൾക്ക് ഭക്തരെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിലയ്ക്കലിൽ തമ്പടിച്ചിരിക്കുന്ന അയ്യപ്പന്മാർ മടങ്ങണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കഴിഞ്ഞ തവണ പുറത്തുവിട്ട ജലത്തിന്റെ10 ശതമാനം മാത്രമാണ് ഇപ്പോൾ ഡാമിൽ നിന്ന് പുറത്തേക്ക് വിട്ടു കൊണ്ടിരിക്കുന്നത്. അതേസമയം, സമൂഹ മാധ്യമങ്ങളിൽ വരുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകൾ അപകടകരമായ നിലയിലേക്ക് പോകുന്നുവെന്നും ഇത്തരത്തിലുള്ള പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനങ്ങൾക്കായി പത്തനംതിട്ടയിൽ ഒരു എൻഡിആർഎഫ് ടീമിനെ വിന്യസിപ്പിച്ചിട്ടുണ്ട്. മൂന്ന് തോണികളും എയർലിഫ്റ്റും രക്ഷാപ്രവർത്തനത്തിനായി സജ്ജമായിട്ടുണ്ടെന്നും ആശങ്കപ്പെടാനുള്ള സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ 83 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടായിരത്തിലേറെ പേരെയാണ് മാറ്റി പാർപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ ചുമതലയുള്ള, ജില്ലയ്ക്ക് പുറത്ത് താമസിക്കുന്ന മുഴുവനാളുകളും അടിയന്തരമായി നാളെത്തന്നെ ജില്ലയിലെത്തി റിപ്പോർട്ട് ചെയ്യണമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ താലൂക്ക് കേന്ദ്രങ്ങളിലും ഓരോ ഡെപ്യൂട്ടി കളക്ടർമാർക്ക് (Deputy Collector) പ്രത്യേകമായി ചുമതല നൽകിയിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് വരുന്ന ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനും ആലോചിച്ചതായി മന്ത്രി (Minister) അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...