Madhav Gadgil| പാറപ്പൊട്ടിക്കലും മണൽ വാരലും വിലക്കിയ മേഘലകൾ, പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം പറഞ്ഞ റോഡുകൾ

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും ചില മാറ്റങ്ങൾ അന്ന് കസ്തൂരി രംഗ്ൻ ചൂണ്ടിക്കാട്ടിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Oct 18, 2021, 04:09 PM IST
  • ഭൂപ്രകൃതികളുടെ അടിസ്ഥാനത്തിൽ പശ്ചിമ ഘട്ടത്തെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു
  • 75 താലൂക്കുകളിൽ നിന്ന് 25 എണ്ണമാണ് പരിസ്ഥിതി ലോലമായി തിരിച്ചറിഞ്ഞത്
  • റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷമേ ആകാവൂ
Madhav Gadgil| പാറപ്പൊട്ടിക്കലും മണൽ വാരലും വിലക്കിയ മേഘലകൾ, പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം പറഞ്ഞ റോഡുകൾ

കോട്ടയം: അന്നും ഇന്നും എന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞതിനപ്പുറം ഒന്നും കേരളത്തിലുണ്ടായിട്ടില്ല. കാലാവസ്ഥമാറ്റവും പ്രകൃതിയുടെ അസന്തുലിതാവസ്ഥയും ഗാഡ്ഗിൽ അപ്പോഴേ പറഞ്ഞിരുന്നു. പശ്ചിമഘട്ട മലനിരകളുടെ യഥാർത്ഥ അവസ്ഥായായിരുന്നു മാധവ് ഗാഡ്ഗിലിൻറെ റിപ്പോട്ടിൽ.  എന്നാൽ ഭരണ പ്രതിപക്ഷങ്ങൾ അന്ന് റിപ്പോർട്ടിനെ നഖ ശിഖാന്തം എതിർത്തു.

അതിന് പിന്നാലെയാണ് കസ്തൂരി രംഗൻ സമിതി പഠനത്തിനെത്തുന്നത്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ തത്ത്വത്തിൽ അംഗീകരിച്ചെങ്കിലും ചില മാറ്റങ്ങൾ അന്ന് കസ്തൂരി രംഗ്ൻ ചൂണ്ടിക്കാട്ടിയിരുന്നു.2013-ൽ ഗാഡ്ഗിൽ തന്നെ പശ്ചിമ ഘട്ടത്തിൻറെ തകർച്ച ചൂണ്ടിക്കാട്ടി നാലോ അഞ്ചോ വർഷത്തിനിപ്പുറം കേരളത്തെ കാത്തിരിക്കുന്ന വലിയ ദുരന്തമെന്താണെന്ന് അന്നേ ഗാഡ്ഗിൽ പറഞ്ഞിരുന്നു. അന്ന് ഞാനും നിങ്ങളുമെല്ലാം ഉണ്ടാവുമെന്നും ഗാഡ്ഗിലിൻറെ വാക്കുകളിലുണ്ടായിരുന്നു.

ALSO READ: Dam Water Level Kerala| റെഡ് അലർട്ടിന് തൊട്ട് പിന്നിൽ ഇടുക്കിയിൽ ജലനിരപ്പ്,ആശങ്ക ഉണർത്തി അണക്കെട്ടുകൾ

കവളപ്പാറ,പുത്തുമലയിലും ഉരുൾപ്പൊട്ടലുകളും  മലവെള്ളപ്പാച്ചിലും അടക്കം നാം കണ്ടതും അങ്ങിനെ തന്നെയാണ് ഇന്ന് കൂട്ടിക്കലും,പ്ലാപ്പള്ളിയിലും,കൊക്കയാറിലുമെല്ലാം ഇവയുടെ തുടർച്ചകളായിരുന്നുവെന്ന് മാത്രം.

 ഭൂപ്രകൃതികളുടെ അടിസ്ഥാനത്തിൽ പശ്ചിമ ഘട്ടത്തെ മൂന്ന് മേഖലകളായി തിരിച്ചിരുന്നു കേരളത്തിലെ 75 താലൂക്കുകളിൽ നിന്ന് 25 എണ്ണമാണ് പരിസ്ഥിതി ലോലമായി തിരിച്ചറിഞ്ഞത്. ഇവയിൽ 15 എണ്ണം മേഖല 1-ലും 2 എണ്ണം മേഖല 2-ലും 8 എണ്ണം മേഖല 3-ലും പെടുന്നു സംസ്ഥാനത്ത് എതാണ്ട് 16 പരിസ്ഥിതി ലോല പ്രദേശങ്ങളും കണക്കാക്കിയിട്ടുണ്ട്.

സുപ്രധാന നിർദ്ദേങ്ങൾ

1. വനഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. മേഖല 3-ൽ പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതങ്ങൾ കണക്കിലെടുത്തു കൃഷിഭൂമി മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കാം

2.മേഖല 1-ലും 2-ലും പുതിയ ഖനനം അനുവദിക്കരുത്. 2016-ഓടെ മേഖല 1-ലെ ഖനനം നിർത്തണം. നിയന്ത്രണ വിധേയമായി മേഖല 2-ൽ ഇപ്പോഴുള്ള ഖനനവും മേഖല 3-ൽ പുതിയ ഖനനവും ആവാം.

3.റോഡ് വികസനം പരിസ്ഥിതി ആഘാത പഠനങ്ങൾക്കു ശേഷമേ ആകാവൂ. ഇവയിൽ പരിസ്ഥതിനാശത്തിന്റെ മൂല്യം കണക്കാക്കണം.എല്ലാത്തിനോടും സംസ്ഥാനം മുഖം തിരിച്ചു. ഗാഡ്ഗിലിനെ ജനം തെറിവിളിച്ചു. ആസന്നമായ വിപത്തിനെ അവർ കരുതിയിരുന്നില്ല

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

 

Trending News