പത്തനംതിട്ട: പത്തനംതിട്ട അപകടം വളരെ ദുഖകരമായ സംഭവമെന്ന് ​ഗതാ​ഗത മന്ത്രി കെ ബി ​ഗണേഷ് കുമാർ. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനമെന്നും മന്ത്രി പറഞ്ഞു. ശബരിമല സീസൺ ആയതിനാൽ ആയിരക്കണക്കിന് വണ്ടികൾ റോഡിലൂടെ പോകുന്നുണ്ട്. ഉറങ്ങിയ ശേഷം വണ്ടി ഓടിക്കുന്ന സംസ്കാരം ഉണ്ടാക്കണം. പത്തനംതിട്ടയിലെ സംഭവത്തിൽ വീട് അടുത്തായതിനാൽ വീട്ടിലെത്തി ഉറങ്ങാമെന്ന് അദ്ദേഹം കരുതിക്കാണുമെന്നും മന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

അശ്രദ്ധമൂലമാണ് പല അപകടങ്ങളും സംഭവിക്കുന്നത്. പാലക്കാട്ടെ അപകടം കുഞ്ഞുങ്ങളുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ല. പല സ്വിഫ്റ്റ് ഡ്രൈവർമാരും അശ്രദ്ധമായി വണ്ടിയോടിക്കുന്നണ്ടെന്നും കെ ബി ഗണേഷ്കുമാർ പ്രതികരിച്ചു. ചില റോഡുകൾ പണിഞ്ഞിരിക്കുന്നത് ഗ്രൗണ്ട് റിയാലിറ്റി അറിയാതെയാണ്. അപകടത്തിന് കാരണമാകുന്നുണ്ടിതൊക്കെ. അശാസ്ത്രീയമായാണ് പല റോഡുകളും നിർമ്മിച്ചിരിക്കുന്നത്. പ്രാദേശിക പരിശോധന നടത്തിയല്ല റോഡ് നിർമ്മാണം നടത്തുന്നത്. നാഷണൽ ഹൈവേ ഡിസൈൻ ചെയ്യുന്നത് ഗൂഗിൾ മാപ്പ് നോക്കിയാണെന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ തിരക്കാറില്ലെന്നും മന്ത്രി ആരോപിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.