Sabarimala Fire: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു; ഭക്തരെ സുരക്ഷിതമായി മാറ്റി

Banyan tree catches fire: താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിലാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Written by - Zee Malayalam News Desk | Last Updated : Dec 15, 2024, 05:06 PM IST
  • ആല്‍മരത്തിന് തീപിടിച്ചത് ഭക്തരിൽ പരിഭ്രാന്തി പടര്‍ത്തി
  • ആഴിയില്‍ നിന്ന് ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടരുകയായിരുന്നു
  • ആല്‍മരത്തിന് താഴെ ഉണ്ടായിരുന്ന ഭക്തരെ സുരക്ഷിതമായി മാറ്റി
Sabarimala Fire: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിന് തീപിടിച്ചു; ഭക്തരെ സുരക്ഷിതമായി മാറ്റി

ശബരിമല: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെയുള്ള ആല്‍മരത്തിൽ തീപിടിച്ചു. താഴെ തിരുമുറ്റത്ത് ആഴിയോട് ചേര്‍ന്ന് നില്‍ക്കുന്ന ആല്‍മരത്തിന്റെ ശിഖരത്തിലാണ് തീ പിടിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Add Zee News as a Preferred Source

ആല്‍മരത്തിന് തീപിടിച്ചത് ഭക്തരിൽ പരിഭ്രാന്തി പടര്‍ത്തി. ആഴിയില്‍ നിന്ന് ആളിക്കത്തിയ തീ ആല്‍മരത്തിലേക്ക് പടരുകയായിരുന്നു. സംഭവം കണ്ട പൊലീസും കേന്ദ്രസേന ഉദ്യോഗസ്ഥരും ചേര്‍ന്ന് ആല്‍മരത്തിന് താഴെ ഉണ്ടായിരുന്ന ഭക്തരെ സുരക്ഷിതമായി മാറ്റി.

ALSO READ: ശബരിമല തീർഥാടകരുടെ വാഹനം തോട്ടിലേക്ക് മറിഞ്ഞ് മൂന്നുപേർക്ക് പരിക്ക്; അപകട കാരണം ഡ്രൈവർ ഉറങ്ങി പോയത്

അഗ്‌നിശമനസേന ഉദ്യോഗസ്ഥര്‍ തീ അണച്ചു. സംഭവത്തെ തുടര്‍ന്ന് 15 മിനിറ്റ് നേരത്തോളം ഭക്തരെ നടപ്പന്തലിന് താഴെ തടഞ്ഞു. ശനിയാഴ്ച വൈകിട്ട് സന്നിധാനത്തെ കോപ്രാക്കളത്തിലും തീ പിടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News