Thiruvananthapuram : വ്യവസായ മന്ത്രി പി രാജീവിന് (Minister P Rajeev) കോവിഡ് സ്ഥിരീകരിച്ചു. രാവിലെ നിയമസഭയിലേക്ക് പോകുന്നതിന് മുമ്പ് നടത്തിയ ആന്റിജൻ പരിശോധനയിലാണ് (Antigen Test) മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ചികിത്സക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് (Thiruvananthapuram Medical College) മാറ്റി. ഇക്കാര്യം പി.രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ട് ഡോസ് കോവിഡ് വാക്സിൻ മന്ത്രി നേരത്തെ സ്വീകരിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രകിയിൽ ജലദോഷവും ചെറിയ അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.


ALSO READ : Kodiyeri Balakrishnan ദേശാഭിമാനി ചീഫ് എഡിറ്ററാകും, മന്ത്രിയാകുന്ന പി.രാജീവിന്റെ പകരമാണ് കോടിയേരി സിപിഎമ്മിന്റെ മുഖപത്രത്തിന്റെ തലപ്പത്തേക്കെത്തുന്നത് 


തുടർന്ന് മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ സ്വയം ശ്രദ്ധ നൽകണമെന്ന് മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. 


ALSO READ : Pinarayi 2.0 Oath Ceremony Live : രണ്ടാം പിണറായി വിജയൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത ചുമതല ഏറ്റു


രാജ്യസഭ എംപിയായി പ്രവർത്തിച്ച പി രാജീവ് ഇത്തവണ കളമശ്ശേരിയിൽ മുസ്ലീം ലീഗ് സ്ഥാനാർഥിയെ അട്ടിമറിച്ചാണ് നിയമസഭയിലേക്കെത്തുന്നത്. ആദ്യമായി നിയമസഭ അംഗമായിരിക്കെ പി.രാജീവിന് മന്ത്രിസ്ഥാനവും നൽകുകയായിരുന്നു.


കൂടാതെ അരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജി.സ്റ്റീഫൻ എംഎൽഎയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രേവശിപ്പിച്ചുണ്ട്. തിരുവനന്തപുരം അരുവിക്കരയിൽ നിന്നുള്ള നിയമസഭ അംഗമാണ് ജീ സ്റ്റീഫൻ


ALSO READ : Pinarayi 2.0: ക്യാപ്റ്റൻ പിണറായി വിജയൻറെ പുതിയ ടീമിലെ അംഗങ്ങൾ ആരൊക്കെ? 


പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ് : 


ഇന്നലെ രാത്രി  ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. രണ്ടു വാക്സിൻ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യാമെന്നു കരുതി. ആൻറിജനിൽ തന്നെ പോസറ്റീവ്.  കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ ശ്രദ്ധിക്കുമല്ലോ.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക