തൃശൂർ:  കൃഷി മന്ത്രി വി. എസ്. സുനിൽ കുമാർ ക്വാറന്റൈനിൽ പ്രവേശിച്ചു.  തൃശൂരിൽ ആരോഗ്യ പ്രവർത്തകയ്ക്ക് കോറോണ രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.  മന്ത്രി പങ്കെടുത്ത യോഗത്തിൽ ഈ ആരോഗ്യ പ്രവാര്ത്തകയും ഉണ്ടായിരുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: തീരത്തടിഞ്ഞത് കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകൾ..! പിന്നിൽ ചൈനയോ? 


ഈ മാസം 15 നാണ് തൃശൂർ കോർപ്പറേഷനിൽ മന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നത്.  യോഗത്തിൽ 13 പേർ പങ്കെടുത്തിരുന്നു.  യോഗത്തിൽ പങ്കെടുത്ത ആരോഗ്യ വകുപ്പ് ജീവനക്കാരിയ്ക്ക് ഞായറാഴ്ച വൈകിട്ടാണ് രോഗം സ്ഥിരീകരിച്ചത്.  ഇതേത്തുടർന്ന് മന്ത്രിയും മന്ത്രിയുടെ പിഎയും ക്വാറന്റൈനിൽ പ്രവേശിച്ചത്.  തിരുവനന്തപുരത്ത് മന്ത്രി മന്ദിരത്തിലാണ് ഇവർ നിരീക്ഷണത്തിലിരിക്കുന്നത്.  


Also read: കോറോണ താണ്ഡവം തുടരുന്നു; ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് രണ്ട് ലക്ഷത്തോളം കേസുകൾ 


യോഗത്തിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിൽ പോകേണ്ട സാഹചര്യമാണ്  ഇപ്പോഴുള്ളത്.  മന്ത്രിയുടെ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായിരുന്നു യോഗം കൂടിയത്.  താനിപ്പോൾ ക്വാറന്റീനിൽ ആണെന്നും കോറോണ ടെസ്റ്റ് നടത്തിയശേഷം ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നതനുസരിച്ച് പ്രവർത്തിക്കുമെന്നും മന്ത്രി അറിയിച്ചു.