വാഷിംഗ്ടൺ: ചൈനയിലെ വന്മതിൽ താണ്ടി ലോകരാജ്യങ്ങളെയെല്ലാം വിറപ്പിച്ച് കൊണ്ട് കോറോണ താണ്ഡവം തുടരുകയാണ്. ഇന്നലെ മാത്രം ലോകത്ത് കോറോണ സ്ഥിരീകരിച്ചത് രണ്ടു ലക്ഷത്തോളം പേർക്ക്. ഇത് വലിയ ആശങ്കയാണ് ഉയർത്തുന്നത്.
Also read: തെലങ്കാനയില്‍ കോവിഡ് വ്യാപിക്കുന്നു!
ലോകരോഗ്യ സംഘടനായാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ലോകത്ത് കോറോണ ബാധിതരുടെ എണ്ണം 1.83 ലക്ഷ്യമാണെന്ന് അറിയിച്ചത്. കോറോണ വൈറസ് ബാധ തുടങ്ങിയതിനു ശേഷം ആദ്യമായാണ് ഇത്രയും പേർക്ക് ഒറ്റദിവസം കോറോണ രോഗബാധ സ്ഥിരീകരിക്കുന്നത്. ഇത് ലോക രാജ്യങ്ങളെ മുഴുവൻ ആശങ്കയിലാക്കിയിരിക്കുകയാണ്.
ബ്രസീലിൽ ഇന്നലെ മാത്രം കോറോണ രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത് അരലക്ഷത്തോളം പേർക്കാണ്. അമേരിക്കയിലാകട്ടെ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 36000 പുതിയ കേസുകളാണ്. ഇതിനിടയിൽ ലോകത്ത് കോറോണ ബാധിതരുടെ എണ്ണം തൊണ്ണൂറ് ലക്ഷം കവിഞ്ഞുവെന്നാണ് റിപ്പോർട്ട്. അതുപോലെതന്നെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4.69 ലക്ഷം കടന്നു.
Also read: solar eclipse: വ്യത്യസ്ത നഗരങ്ങളിലെ ചിത്രങ്ങൾ...
ബ്രസീലില്‍ മാത്രം ഇന്നലെ അരലക്ഷത്തിലേറെ പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 36000 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.അതേസമയം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. 4.69 ലക്ഷം പേരാണ് ഇതുവരെ കൊറോണ ബാധിച്ചു മരിച്ചത്.