തിരുവനന്തപുരം:  സംസ്ഥാന  കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറിനെ വിടാതെ  കൊറോണ വൈറസ്,  കോവിഡ്  രണ്ടാം തരംഗത്തിലും മന്ത്രിയെ കൊറോണ പിടികൂടി...


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു  മന്ത്രിയ്ക്ക് കോവിഡ് (Covid-19)  വന്നു ഭേദമായത്. എന്നാല്‍, ഇത്തവണ കോവിഡ് സ്ഥിരീകരിച്ചുവെങ്കിലും  പ്രത്യേക രോഗലക്ഷണങ്ങളൊന്നുംതന്നെയില്ല  എന്നാണ് റിപ്പോര്‍ട്ട്.


കോവിഡ് സ്ഥിരീകരിച്ചതോടെ  അദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വിശദമായ പരിശോധന അടുത്ത ദിവസം ഉണ്ടായേക്കും.  മകന്‍ നിരഞ്ജന്‍ കൃഷ്ണയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. എന്നാല്‍ രണ്ടുപേര്‍ക്കും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ല.


Also read SSLC 2021: ആശങ്ക വേണ്ട, എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് മാറ്റമില്ല


അതിനിടെ, തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോവിഡ് ബാധിച്ച്‌  ചികിത്സയിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രോഗ വിമുക്തനായി ആശുപത്രി വിട്ടു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നും ഡിസ്ചാര്‍ജ് ചെയ്ത അദ്ദേഹം ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക