തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്കോളര്‍ഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാന്‍ മന്ത്രിസഭാ യോ​ഗത്തിൽ (Cabinet meeting) തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും (Community) ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ക്രിസ്ത്യന്‍ 18.38 ശതമാനം, മുസ്ലീം 26.56 ശതമാനം, ബുദ്ധര്‍ 0.01 ശതമാനം, ജൈന്‍ 0.01 ശതമാനം, സിഖ് 0.01 ശതമാനം എന്നിങ്ങനെയാണ് ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് അനുപാതം. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് (Budget) വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.


ALSO READ: Minority Scholarship: ന്യൂനപക്ഷ സ്കോളർഷിപ്പിലെ അനുപാതം നിശ്ചയിക്കാൻ സമിതി; തീരുമാനം സർവ്വകക്ഷി യോഗത്തിൽ


വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ (Scholarship) ജനസംഖ്യാനുപാതികമായി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 80 ശതമാനം സ്കോളർഷിപ്പുകൾ മുസ്ലീം വിഭാ​ഗത്തിനും 20 ശതമാനം ക്രിസ്ത്യൻ വിഭാ​ഗത്തിനും എന്ന രീതിയിലായിരുന്നു ഇതുവരെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നത്. ഈ അനുപാതമാണ് കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിന് സർക്കാർ വി​ദ​ഗ്ധ സമിതിയെ നിയോ​ഗിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.