Minority Scholarship: ന്യൂനപക്ഷ സ്കോളർഷിപ്പിലെ അനുപാതം നിശ്ചയിക്കാൻ സമിതി; തീരുമാനം സർവ്വകക്ഷി യോഗത്തിൽ

വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെക്കുറിച്ച് തീരുമാനിക്കും

Written by - Zee Malayalam News Desk | Last Updated : Jun 4, 2021, 06:51 PM IST
  • ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ വിദ​ഗ്ധ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി
  • നിയമവിദ​ഗ്ധരുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
  • സർവ്വകക്ഷി യോ​ഗത്തിൽ ഉയർന്ന പൊതു ആവശ്യത്തെ മുൻനിർത്തിയാണ് സമിതിയെ നിയോ​ഗിക്കാൻ തീരുമാനമായത്
  • വിദ​ഗ്ധ സമിതി വിഷയം കൃത്യമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം
Minority Scholarship: ന്യൂനപക്ഷ സ്കോളർഷിപ്പിലെ അനുപാതം നിശ്ചയിക്കാൻ സമിതി; തീരുമാനം സർവ്വകക്ഷി യോഗത്തിൽ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ (Minority scholarship) അനുപാതം നിശ്ചയിക്കാൻ സമിതിയെ നിയോ​ഗിക്കാൻ തീരുമാനം. സർവ്വകക്ഷി യോ​ഗത്തിലാണ് (All party meeting) സമിതിയെ നിയോ​ഗിക്കാൻ തീരുമാനമായത്. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികളെക്കുറിച്ച് തീരുമാനിക്കും.

ന്യൂനപക്ഷ സ്കോളർഷിപ്പ്  വിഷയത്തിൽ വിദ​ഗ്ധ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് മുഖ്യമന്ത്രി (Chief Minister) വ്യക്തമാക്കി. നിയമവിദ​ഗ്ധരുമായി ചർച്ച ചെയ്ത് തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സർവ്വകക്ഷി യോ​ഗത്തിൽ ഉയർന്ന പൊതു ആവശ്യത്തെ മുൻനിർത്തിയാണ് സമിതിയെ നിയോ​ഗിക്കാൻ തീരുമാനമായത്. വിദ​ഗ്ധ സമിതി വിഷയം കൃത്യമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ആവശ്യം. വിധി ബാധിക്കുന്ന എല്ലാവരുമായും ചർച്ച നടത്തണമെന്നാണ് ആവശ്യം. തീരുമാനം വൈകരുതെന്ന് കോൺ​ഗ്രസും മുസ്ലിംലീ​ഗും ആവശ്യപ്പെട്ടു.

ALSO READ: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി ചർച്ച ചെയ്യാൻ സർവ്വകക്ഷി യോ​ഗം വിളിച്ച് മുഖ്യമന്ത്രി

ന്യൂനപക്ഷ സ്കോളർഷിപ്പിലെ അനുപാതം 80:20 ആയിരുന്നത് ഹൈക്കോടതി (High Court) റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിലെ തുടർ നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവ്വകക്ഷി യോ​ഗം വിളിച്ചത്. അതേസമയം, ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പ്രതിഷേധവുമായി മുസ്ലിം ലീ​ഗ് രം​ഗത്തെത്തിയിരുന്നു. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 100 ശതമാനവും മുസ്ലിങ്ങൾക്ക് അവകാശപ്പെട്ടതാണെന്നാണ് ലീ​ഗിന്റെ വാദം. ഈ പദ്ധതിയെപ്പറ്റി കൂടുതൽ പഠിക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നും മുസ്ലിം ലീ​ഗ് ആരോപിച്ചു.

മുസ്ലിം വിഭാ​ഗത്തിന് അവകാശപ്പെട്ട സ്കോളർഷിപ്പ് വീതം വച്ചുവെന്ന് കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും വ്യത്യസ്ത പദ്ധതികളാണ് വേണ്ടത്. മറ്റ് ന്യൂനപക്ഷങ്ങൾക്ക് വേറെ പദ്ധതി കൊണ്ടുവരേണ്ടതായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2011ലെ സെൻസസ് പ്രകാരം 45.27 ശതമാനമാണ് ന്യൂനപക്ഷ വിഭാ​ഗത്തിൽപ്പെട്ടവർ. ഇതിൽ 58.61 ശതമാനം മുസ്ലിം വിഭാ​ഗമാണ്. 40.6 ശതമാനം ക്രിസ്ത്യാനികളും 0.73 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാ​ഗങ്ങളുമാണ്. ഈ സ്ഥിതിയിൽ 80:20 എന്ന അനുപാതം അം​ഗീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News