Minority Scholarship: യുഡിഎഫിൽ ഭിന്നത; സതീശന്റെ നിലപാട് തള്ളി മുസ്ലിംലീഗ്
ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു
തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് (Minority scholarship) വിഷയത്തിൽ യുഡിഎഫിൽ ഭിന്നത. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നിലപാട് തള്ളി മുസ്ലിംലീഗ് രംഗത്തെത്തി. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ തീരുമാനത്തെ (Government decision) സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശൻ വ്യക്തമാക്കിയിരുന്നു.
പുതിയ ഉത്തരവ് മൂലം ഒരു സമുദായത്തനും നഷ്ടം സംഭവിച്ചിട്ടില്ല. ഉത്തരവിൽ പറയുന്ന ഭൂരിഭാഗം നിർദേശങ്ങളും യുഡിഎഫ് മുൻപോട്ട് വച്ചതാണ്. യുഡിഎഫ് ഒറ്റക്കെട്ടായാണ് നിലപാടെടുത്തത്. മുസ്ലിം ഉന്നയിക്കുന്ന ആവശ്യം യുഡിഎഫ് പരിശോധിക്കുമെന്നും വിഡി സതീശൻ (VD Satheesan) കോട്ടയത്ത് വ്യക്തമാക്കിയിരുന്നു.
എന്നാൽ സതീശന്റെ വാദം പൂർണമായും തള്ളി മുസ്ലിംലീഗ് (Muslim league) രംഗത്തെത്തി. വിഡി സതീശന്റെ നിലപാട് സതീശനോട് ചോദിക്കണമെന്ന് കെപിഎ മജീദ് പ്രതികരിച്ചു. സച്ചാർ, പാലൊളി കമ്മിറ്റികളുടെ ശുപാർശ കുഴിച്ചുമൂടിയെന്നും കെപിഎ മജീദ് പറഞ്ഞു. യുഡിഎഫ് പറഞ്ഞ നിർദേശമല്ല സർക്കാർ പ്രഖ്യാപിച്ചത്. മറ്റ് സമുദായങ്ങൾക്കായി വേറെ പദ്ധതി വേണമെന്നാണ് ലീഗ് നിലപാടെന്നും കെപിഎ മജീദ് പറഞ്ഞു.
അതേസമയം, പ്രതിഷേധവുമായി ലീഗ് രംഗത്തെത്തിയതോടെ വിഡി സതീശൻ നിലപാട് മയപ്പെടുത്തി. യുഡിഎഫ് ഫോർമുല സർക്കാർ പൂർണമായി പരിഗണിച്ചില്ലെന്ന് വിഡി സതീശൻ വിശദീകരിച്ചു. ഭാഗികമായി മാത്രമാണ് താൻ സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തത്. ലീഗിന്റെ അഭിപ്രായവും സർക്കാർ പരിഗണിക്കണം. വിഷയം യുഡിഎഫ് ചർച്ച ചെയ്യും. മുസ്ലിങ്ങൾക്ക് മാത്രമായുള്ള പദ്ധതി നഷ്ടമായതാണ് ലീഗിന്റെ പരാതിയെന്നും വിഡി സതീശൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA