Indian citizenship act: കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ മുസ്ലിംലീ​ഗ്, നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

നിയമം സ്റ്റേ ചെയ്യുന്നത് അടിയന്തരമായി പരി​​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എൻവി രമണയ്ക്ക് നേരത്തെ ലീ​ഗ് കത്ത് നൽകിയിരുന്നു

Written by - Zee Malayalam News Desk | Last Updated : Jun 12, 2021, 04:47 PM IST
  • മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീ​ഗിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്
  • മുസ്ലിം ലീ​ഗിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ആണ് കത്ത് നൽകിയത്
  • പൗരത്വ ഭേദ​ഗതി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിരുന്നു
  • എന്നാൽ ഈ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ 2019ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീ​ഗ് ആരോപിച്ചു
Indian citizenship act: കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ മുസ്ലിംലീ​ഗ്, നിയമം നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡൽഹി: പൗരത്വ ഭേ​ദ​ഗതി നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിന് എതിരെ മുസ്ലിംലീ​ഗ് നൽകിയ അപേക്ഷ സുപ്രീംകോടതി ചൊവ്വാഴ്ച പരി​ഗണിക്കും. നിയമം സ്റ്റേ ചെയ്യുന്നത് അടിയന്തരമായി പരി​​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് എൻവി രമണയ്ക്ക് നേരത്തെ ലീ​ഗ് കത്ത് നൽകിയിരുന്നു.

ജസ്റ്റിസുമാരായ ഹേമന്ദ് ​ഗുപ്ത, വി രാമസുബ്രഹ്മണ്യം എന്നിവരടങ്ങിയ ബെഞ്ചാണ് അപേക്ഷ പരി​ഗണിക്കുക. മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ലീ​ഗിന് വേണ്ടി കോടതിയിൽ ഹാജരാകുന്നത്. മുസ്ലിം ലീ​ഗിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ ആണ് കത്ത് നൽകിയത്. പൗരത്വ ഭേദ​ഗതി നടപ്പാക്കില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഈ ഉറപ്പ് ലംഘിച്ചുകൊണ്ടാണ് കേന്ദ്രസർക്കാർ 2019ലെ നിയമത്തിലെ വ്യവസ്ഥകൾ വളഞ്ഞ വഴിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് മുസ്ലിം ലീ​ഗ് ആരോപിച്ചു.

ALSO READ: മുസ്ലിം ഇതര വിഭാ​ഗത്തിലെ അഭയാർഥികളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ച് കേന്ദ്ര സർക്കാർ

അഫ്​ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന മുസ്ലിം ഇതര മതവിഭാ​ഗത്തിലുള്ള കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ ​ഗുജറാത്ത്, രാജസ്ഥാൻ, ചത്തീസ്​ഗഢ്, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിലെ ഉദ്യോ​ഗസ്ഥർക്ക് അധികാരം നൽകിയ വിജ്ഞാപനത്തിന് എതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിൽ എത്തിയ കുടിയേറ്റക്കാർക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനാകുക. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി വിഭാ​ഗത്തിൽപ്പെട്ട അഭയാർഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷയിൽ അതാത് ജില്ലകളിലെ കളക്ടർമാരാണ് തീരുമാനമെടുക്കേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News