തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് അനുപാതം മാറ്റിയതിൽ പ്രതിഷേധവുമായി മുസ്ലിംലീ​ഗ്. ന്യൂനപക്ഷങ്ങൾക്ക് ഇടയിൽ സർക്കാർ ഭിന്നിപ്പുണ്ടാക്കുകയാണെന്നും രാഷ്ട്രീയലാഭം മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുസ്ലിങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ സർക്കാർ ഇല്ലാതാക്കി. ന്യൂനപക്ഷ വിഭാ​ഗങ്ങൾക്ക് പ്രത്യേക സ്കീമായിരുന്നു ഉചിതം. സർക്കാർ സച്ചാർ കമ്മീഷൻ റിപ്പോർട്ട് ഇല്ലാതാക്കി. മറ്റ് സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് കിട്ടുന്ന ആനുകൂല്യം കേരളത്തിൽ ഇല്ലാതായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ALSO READ: Minority scholarship: അനുപാതം പുനക്രമീകരിക്കാൻ Cabinet തീരുമാനം


ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പിനുള്ള അനുപാതം പുനക്രമീകരിക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനമായിരുന്നു. സർക്കാരിന് വേണമെങ്കിൽ അപ്പീൽ നൽകാമായിരുന്നു. സർക്കാർ ഈ രീതി പിന്തുടർന്നാൽ പ്രതികരണം രൂക്ഷമാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ന്യൂനപക്ഷ വിഭാ​ഗങ്ങൾക്കുള്ള സ്കോളർഷിപ്പിലെ 80: 20 അനുപാതം ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാ അടിസ്ഥാനത്തിൽ ഒരു സമുദായത്തിനും ആനുകൂല്യം നഷ്ടപ്പെടാതെ സ്കോളർഷിപ്പ് അനുവദിക്കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.


ALSO READ: Minority Scholarship: ന്യൂനപക്ഷ സ്കോളർഷിപ്പിലെ അനുപാതം നിശ്ചയിക്കാൻ സമിതി; തീരുമാനം സർവ്വകക്ഷി യോഗത്തിൽ


ക്രിസ്ത്യന്‍ 18.38 ശതമാനം, മുസ്ലീം 26.56 ശതമാനം, ബുദ്ധര്‍ 0.01 ശതമാനം, ജൈന്‍ 0.01 ശതമാനം, സിഖ് 0.01 ശതമാനം എന്നിങ്ങനെയാണ് ന്യൂനപക്ഷ വിദ്യാർത്ഥി സ്കോളർഷിപ്പ് അനുപാതം. മേല്‍പ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളില്‍ അപേക്ഷകര്‍ ഉള്ളപ്പോള്‍ നിലവില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളര്‍ഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതില്‍ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും മന്ത്രിസഭാ യോ​ഗത്തിൽ തീരുമാനിച്ചു.


80 ശതമാനം സ്കോളർഷിപ്പുകൾ മുസ്ലീം വിഭാ​ഗത്തിനും 20 ശതമാനം ക്രിസ്ത്യൻ വിഭാ​ഗത്തിനും എന്ന രീതിയിലായിരുന്നു ഇതുവരെ സ്കോളർഷിപ്പുകൾ വിതരണം ചെയ്തിരുന്നത്. ഈ അനുപാതമാണ് കോടതി റദ്ദാക്കിയത്. ന്യൂനപക്ഷ സ്കോളർഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിന് സർക്കാർ വി​ദ​ഗ്ധ സമിതിയെ നിയോ​ഗിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.