Girl Missing From Vallapuzha: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ ഗോവയിൽ നിന്നും കണ്ടെത്തി
Missing Case: ഇതിനിടയിൽ കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു.
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തിയതായി റിപ്പോർട്ട്. പെൺകുട്ടിയെ ഗോവയിൽ നിന്നാണ് കണ്ടെത്തിയത്. ആറ് ദിവസത്തെ തിരിച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. നിലവിൽ പെൺകുട്ടി ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്.
Also Read: വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം; പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു
മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. ഇതിനിടയിൽ കുട്ടിയുടെ കൂടെ യാത്ര ചെയ്തുവെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് ഈ നിർണായക വിവരങ്ങൾ പോലീസിന് നൽകിയത്.
ഇവർ നൽകിയ വിവരപ്രകാരമാണ് പോലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്നെന്ന് പറയുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാൾ ആരാണ് എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഡിസംബർ 30 ന് രാവിലെയാണ് 15 കാരിയായ ഷഹാന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന അവരുടെ മുന്നിൽ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ച് പോയിരുന്നു. ശേഷം പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. എന്നാൽ പൊലീസിന് പെൺകുട്ടിയെ കണ്ടെത്താനായില്ല.
Also Read: സൂര്യൻ ഉത്രാടം നക്ഷത്രത്തിലേക്ക്; ഇവർക്ക് സൗഭാഗ്യ പെരുമഴ, വാഴും രാജാവിനെപ്പോലെ!
പെൺകുട്ടി വസ്ത്രം മാറിയതായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയെന്നത് സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പോലീസിന് പെൺകുട്ടിയെ കുറിച്ചുള്ള ഒരു വിവരവും കിട്ടിയിരുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.