Sun Nakshathra Transit 2025: സൂര്യൻ ഉത്രാടം നക്ഷത്രത്തിലേക്ക്; ഇവർക്ക് സൗഭാഗ്യ പെരുമഴ, വാഴും രാജാവിനെപ്പോലെ!

Surya Nakshathra Parivartan 2025: മകര സംക്രാന്തിക്ക് മുൻപ് അതായത് 2025 ജനുവരി 14 ന് മുമ്പ് സൂര്യൻ അതിൻ്റെ നക്ഷത്രം മാറ്റും. അതിലൂടെ ഈ 3 രാശിക്കാരുടെ ഭാഗ്യം മാറിമറിയും

Makara Sankranti 2025: സൂര്യൻ്റെ ഈ നക്ഷത്ര സംക്രമണം ഈ രാശിക്കാരുടെ ജീവിതത്തിൽ വിജയം, ഐശ്വര്യം, സന്തോഷം എന്നിവയുണ്ടാക്കും.  ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

1 /9

വേദ ജ്യോതിഷപ്രകാരം ഒൻപത് ഗ്രഹങ്ങളുടെയും അധിപനാണ് സൂര്യൻ. ഗ്രഹങ്ങളുടെ അധിപനായത് കൊണ്ടുതന്നെ ജ്യോതിഷികളും പണ്ഡിതന്മാരും സൂര്യൻ്റെ എല്ലാ ചലനങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്താറുമുണ്ട്. ജനുവരി 14 നാണ് മകര സ്മക്രാന്തി വരുന്നത്. അതിനു മുന്നേ സൂര്യൻ തന്റെ നക്ഷത്രമാറ്റം നടത്തും.  

2 /9

ഈ മാറ്റം രാജ്യം, ലോകം, കാലാവസ്ഥ തുടങ്ങി എല്ലാ രാശികളെയും ബാധിക്കും. സൂര്യൻ അഗ്നി മൂലകങ്ങളുടെ ഗ്രഹമാണ്.  അതായത് ആത്മാവ്, ചൈതന്യം, നേതൃത്വം, അന്തസ്സ്, ഊർജ്ജം, ശക്തി, ആത്മാഭിമാനം, ആത്മവിശ്വാസം എന്നിവയുടെ ഘടകം. അതുകൊണ്ടാണ് ജാതകത്തിൽ സൂര്യൻ്റെ സ്ഥാനം ഒരു വ്യക്തിയുടെ വ്യക്തിത്വം, ആരോഗ്യം, തൊഴിൽ, സാമൂഹിക പ്രശസ്തി എന്നിവയെ സ്വാധീനിക്കുന്നത്.

3 /9

ജനുവരി 11 ന് സൂര്യൻ പുതുവർഷത്തിൽ ആദ്യമായി നക്ഷത്രം മാറും. ഉത്രാടം നക്ഷത്രത്തിലേക്കാണ് സൂര്യൻ മാറുന്നത്. ജനുവരി 11 ന് ശനിയാഴ്ച പുലർച്ചെ 2:30 നാണ് സൂര്യൻ ഉത്രാടം നക്ഷത്രത്തിൽ പ്രവേശിക്കുന്നത്. ജ്യോതിഷത്തിൽ, ഈ രാശിയിലേക്കുള്ള സൂര്യൻ്റെ പ്രവേശനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 

4 /9

ശുഭകരമായ പ്രവൃത്തികൾ ആരംഭിക്കുന്നതിനും പുതിയ ഊർജ്ജത്തോടെ ജീവിതത്തിൽ മുന്നേറുന്നതിനും ഈ സമയം ഏറ്റവും മികച്ചതാണ്. നിശ്ചയദാർഢ്യത്തിൻ്റെയും അച്ചടക്കത്തിൻ്റെയും വിജയത്തിൻ്റെയും പ്രതീകമായാണ് ഉത്രാട നക്ഷത്രത്തെ കണക്കാക്കുന്നത്

5 /9

ഉത്രാട നക്ഷത്രത്തിലെ സൂര്യന്റെ സംക്രമം 3 രാശിക്കാർക്ക് അനുകൂല ഫലങ്ങൾ ലഭിക്കും. ഈ രാശിയിലെ സൂര്യൻ്റെ പ്രവേശനം മേടം, ചിങ്ങം, ധനു രാശിക്കാർക്ക് പുതിയ അവസരങ്ങളും പുരോഗതിയുടെ സമയവും ലഭിക്കും. 

6 /9

സമ്പത്ത്, തൊഴിൽ, ബന്ധങ്ങൾ എന്നിവയിലെ പുരോഗതിക്ക് ഈ സമയം അനുകൂലമാണ്. ആ 3 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നോക്കാം...

7 /9

മേടം (Aries): ഉത്രാട നക്ഷത്രത്തിലേക്കുള്ള സൂര്യൻ്റെ പ്രവേശനം ഇവർക്ക് തൊഴിൽ, സാമ്പത്തിക മേഖലകളിൽ വലിയ നേട്ടങ്ങൾ, സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും, തൊഴിൽരംഗത്ത് പുരോഗതി, ജോലിസ്ഥലത്ത് നിങ്ങളുടെ അർപ്പണബോധവും കഠിനാധ്വാനവും വിലമതിക്കും. സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും ശക്തമായ സാധ്യത. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കുന്നതിലൂടെ നിങ്ങളുടെ നേതൃത്വപരമായ കഴിവുകൾ ശക്തമാകും. ജോലിസ്ഥലത്തും കുടുംബത്തിലും നിങ്ങളുടെ തീരുമാനങ്ങൾക്ക് പ്രാധാന്യം നൽകും. ഈ സമയം ബിസിനസുകാർക്ക് പഴയ നിക്ഷേപങ്ങളിൽ നിന്ന് നല്ല വരുമാനം ലഭിക്കും. പുതിയ സാമ്പത്തിക പദ്ധതികൾ തുടങ്ങാൻ പറ്റിയ സമയമാണ്.

8 /9

ചിങ്ങം (Leo):  ഈ രാശിയുടെ അധിപനാണ് സൂര്യൻ. ഈ സംക്രമം ഇവർക്ക് വളരെ അനുകൂലമായിരിക്കും. സാമ്പത്തികമായും ശാരീരികമായും മാനസികമായും നിങ്ങൾക്ക് നേട്ടമുണ്ടാകും. വ്യവസായികൾക്ക് വലിയ പദ്ധതികളും പുതിയ കരാറുകളും ലഭിക്കും. ജോലി ചെയ്യുന്നവർക്ക് ഈ സമയം സാമ്പത്തിക സ്ഥിരതയും വരുമാന വർദ്ധനവും ഉണ്ടാകും. ദീർഘകാലമായി നിലനിന്നിരുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ആശ്വാസം, കുടുംബ ബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളും മെച്ചപ്പെടും

9 /9

ധനു (Sagittarius): ഉത്രാട നക്ഷത്രത്തിലേക്കുള്ള ധനു രാശിക്കാരുടെ പ്രവേശനം ഇവർക്ക് ഭാഗ്യവും പുതിയ നേട്ടങ്ങളും നൽകും. ഭാഗ്യത്തിൻ്റെ പൂർണ്ണ പിന്തുണ, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാകും, ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരും. സാമൂഹിക, തൊഴിൽ മേഖലകളിൽ പുരോഗതിക്കുള്ള പുതിയ അവസരങ്ങൾ ഉണ്ടാകും, ജോലിസ്ഥലത്ത് നിങ്ങളുടെ കഠിനാധ്വാനത്തിന് അംഗീകാരം,  സ്ഥാനക്കയറ്റത്തിനും ശമ്പള വർദ്ധനവിനും സാധ്യത. വിദ്യാർത്ഥികൾക്കും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും മികച്ച വിജയം, ഉന്നത വിദ്യാഭ്യാസത്തിനോ വിദേശപഠനത്തിനോ ഈ സമയം അനുകൂലം, വിദേശ യാത്രകൾക്കും തീർത്ഥാടനത്തിനും സാധ്യത. ബന്ധങ്ങൾ മെച്ചപ്പെടും. കുടുംബത്തിൽ സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും അന്തരീക്ഷം ഉണ്ടാകും.  (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

You May Like

Sponsored by Taboola