Mohanan Vaidyar കോവിഡ് ബാധിതനായിരുന്നു, മരണാനന്തരം നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു
Mohanan Vaidyar ൽ മരണാനന്തരം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
Thiruvananthapuram : കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് അന്തരിച്ച വിവാദ നാട്ടുവൈദ്യൻ മോഹനൻ നായർ എന്ന് മോഹനൻ വൈദ്യർക്ക് (Mohanan Vaidyar) കൊവിഡ് സ്ഥിരീകരിച്ചു. മരണാനന്തരം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഇന്നലെ രാത്രിയാണ് തിരുവനന്തപുരം കാലടിയിലെ ബന്ധുവീട്ടിൽ മോഹനൻ വൈദ്യർ കുഴഞ്ഞു വീണത്.
മോഹനൻ വൈദ്യരെന്ന പേരിൽ അറിയപ്പെട്ടിരുന്ന മോഹനൻ നായർ അശാസ്ത്രീയ ചികിത്സാ രീതികളുടെ പേരിൽ വിമർശിക്കപ്പെട്ടിരുന്നു.
ALSO READ : Mohanan Vaidyar: വിവാദ ചികിത്സകൻ മോഹനൻ വൈദ്യരെ മരിച്ച നിലയിൽ കണ്ടെത്തി
ചികിത്സാ പിഴവിൽ ഒന്നര വയസ്സുകാരി മരിച്ചെന്ന പരാതിയിലടക്കം മോഹനനെതിരെ കേസുകളുണ്ട്. നിപ്പ വൈറസ് വ്യാജപ്രചാരണമാണെന്നും കോവിഡിന് മരുന്ന് കണ്ടെത്തിയെന്നുമൊക്കെ അവകാശപ്പെടുകയും ചെയ്തിരുന്നു.
ALSO READ : ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മദർ തെരേസ പുരസ്കാരം
ആലപ്പുഴ ചേര്‍ത്തല സ്വദേശിയാണ് ഇദ്ദേഹം. ശനിയാഴ്ച രാത്രി 9.20നാണ് ഇയാളെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ആലപ്പുഴ സ്വദേശിയായ മോഹനന്‍ വൈദ്യര്‍ കുറച്ചുനാളായി തിരുവനന്തപുരത്തെ കാലടിയിലെ ബന്ധുവീട്ടിലാണ് താമസിച്ചിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...