Monson Mavunmkal Case: മോൻസൺ കേസിൽ മോഹൻലാലിനെ ചോദ്യം ചെയ്യും, ഹാജരാകാൻ നോട്ടിസ്
കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ താരം കൊച്ചിയിലെ മോൻസൺൻറെ വീട്ടിൽ എത്തിയിരുന്നതായും സൂചനകൾ ലഭിച്ചിരുന്നു
കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ നടൻ മോഹൻ ലാലിനെയും ചോദ്യം ചെയ്യും. ഇത് സംബന്ധിച്ച് എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് നോട്ടീസ് മോഹൻലാലിന് അയച്ചു. കൊച്ചിയിലെ ഇഡിയുടെ ഒാഫീസിലാണ് ഹാജരാവേണ്ടത്. എന്നാൽ മോൻസൺ കേസ് കൂടാതെ മറ്റൊരു കേസിലും മോഹൻലാലിൻറെ മൊഴിയെടുക്കും എന്നാണ് സൂചന. ഇത് ഏത് കേസാണ് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ താരം കൊച്ചിയിലെ മോൻസൺൻറെ വീട്ടിൽ എത്തിയിരുന്നതായും സൂചനകൾ ലഭിച്ചിരുന്നു. മോൻസണുമായി സിനിമയിൽ അടുത്ത ബന്ധം പുലർത്തുന്ന മറ്റൊരു നടൻ വഴിയാണ് മോഹൻലാൽ ഇവിടെ എത്തിയതെന്നാണ് സൂചന. ഈ നടനും ചോദ്യം ചെയ്യാൻ നോട്ടീസ് അയച്ചേക്കും.
2021 സെപ്റ്റംബറിലാണ് പുരാവസ്തു വിൽപ്പനയുടെ പേരിൽ 10 കോടി തട്ടിയ മോൻസൺ മാവുങ്കിലിനെ ചേർത്തല നിന്നും പോലീസ് അറസ്റ്റ് ചെയ്യുന്നത്. ആറ് പേരിൽ നിന്ന് ഇയാൾ പത്ത് കോടിയോളം രൂപ തട്ടിയെന്നായിരുന്നു പരാതി.
ALSO READ: Monson Mavunkal: മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്ന് വനം വകുപ്പ് അപൂർവ ഇനം ശംഖുകൾ പിടികൂടി
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ പക്കലുള്ള പുരാവസ്തുക്കൾ പലതും വ്യാജമാണെന്ന് തെളിയുകയും ചെയ്തു. നിരവധി പേരാണ് മോൻസണെതിരെ പരാതിയുമായി രംഗത്ത് എത്തിയത്. നിലവിൽ ജയിലിലാണ് മോൻസൺ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...