തിരുവനന്തപുരം: കേരളതീരത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ 


COMMERCIAL BREAK
SCROLL TO CONTINUE READING

3 ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളാ തീരത്തെത്തിയത്. 


ഇനിയുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. കടല്‍ പ്രക്ഷുബ്ദമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ഈ 31 വരെ ശക്തമായ മഴയുണ്ടാവുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 


അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ 4 ദിവസമായി ശക്തമായ മഴ ലഭിച്ചിരുന്നു. തുടര്‍ന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളാ തീരത്ത് തെക്ക് പടിഞ്ഞാറല്‍ കാലവര്‍ഷം എത്തിയതായി സ്ഥിരീകരിച്ചത്.


പ്രതീക്ഷിച്ചിരുന്നതില്‍ നിന്നും 3 ദിവസം നേരത്തെയാണ് സംസ്ഥാനത്ത് കാലവര്‍ഷത്തിന്‍റെ വരവ്. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ലഭിച്ച മ!ഴയില്‍ 14 കേന്ദ്രങ്ങളിലും 60 ശതമാനത്തില്‍ അധികം മഴ ലഭിച്ചു. ഈ മാസം 31 വരെ എല്ലാ ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


കേരള കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്‍റെ അടിസ്ഥാനത്തില്‍ കാറ്റിന്‍റെ വേഗത വര്‍ധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഇത് 60 കീലോമീറ്റര്‍ വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.


അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ ഷട്ടറുകള്‍ തുറക്കുന്നു. പെരിയാറിന്‍റെ കരകളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.