പാലക്കാട്: പാലക്കാട് മേലാർകോട്ടിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ ചാടി മരിച്ച നിലയിൽ. മേലാർകോട് കീഴ്പാടം ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ടര), ആരോമൽ (പത്ത് മാസം) എന്നിവരെയാണ് ഇന്ന് ഉച്ചയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഐശ്വര്യയും കുട്ടികളും ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഇന്ന് ഉച്ചയോടെയാണ് സ്വന്തം വീട്ടിൽ എത്തിയത്. ഭര്‍ത്താവിന്‍റെ അച്ഛനാണ് ഇവരെ വീട്ടിലേക്ക് കൊണ്ട് വന്നാക്കിയത്. എന്നാൽ, ഇതിന് പിന്നാലെ ഐശ്വര്യയേയും കുട്ടികളെയും കാണാതാകുകയായിരുന്നു. ദീർഘനേരത്തെ തിരച്ചിലന് ശേഷമാണ് ഐശ്വര്യയെ പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഫയർ ഫോഴ്സ് ഉദ്യോ​ഗസ്ഥരെത്തി നടത്തിയ തിരച്ചിലിൽ കുട്ടികളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


ALSO READ: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ അപകടം പതിവ്; പരാതിയുമായി നാട്ടുകാര്‍


കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും സർക്കാർ ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്


തിരുവനന്തപുരം: കൊല്ലത്ത് മദ്യലഹരിയിൽ ദമ്പതികൾ എറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കൽ കോളജ് ആശുപത്രി. കോമ സ്റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കൽ കോളേജിലേയും ഡോക്ടർമാർ വിദഗ്ധ ചികിത്സ നൽകി രക്ഷപ്പെടുത്തിയത്.


ആരോഗ്യ മന്ത്രി വീണാ ജോർജ് എസ്.എ.ടി.യിലെത്തി കുഞ്ഞിനെ സന്ദർശിച്ചു. കുഞ്ഞിന്റെ സംരക്ഷണവും തുടർചികിത്സയും വനിതാ ശിശുവികസന വകുപ്പ് ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. കുഞ്ഞിനെ നോക്കാൻ ആരുമില്ലാത്തതിനാൽ ശിശുക്ഷേമ സമിതി ഏറ്റെടുക്കുകയും 2 കെയർ ടേക്കർമാരെ അനുവദിക്കുകയും ചെയ്തു. തുടർന്നും പരിചരണം ഉറപ്പാക്കും. ഇനി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷത്തിലായിരിക്കുമെന്നും മന്ത്രി പറഞ്ഞു.


ഈ മാസം ഒമ്പതാം തീയതിയാണ് കുഞ്ഞിനെ എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഉടൻ തന്നെ പീഡിയാട്രിക് ഐസിയുവിൽ പ്രവേശിപ്പിച്ച് വെന്റിലേറ്റർ ചികിത്സ ഉൾപ്പെടെ വിദഗ്ധ പരിചരണം നൽകി. രക്തസ്രാവം നിയന്ത്രിക്കാനായുള്ള മരുന്ന് നൽകി. ഫിറ്റ്സും നീർക്കെട്ടും ഉണ്ടാകാതെ അതീവ ജാഗ്രത പുലർത്തി. രണ്ടര ആഴ്ചത്തെ തീവ്ര പരിചരണത്തിന് ശേഷം കുഞ്ഞ് സുഖം പ്രാപിച്ചു. ഇന്ന് ഡിസ്ചാർജ് ചെയ്യും.


ന്യൂറോ സർജറി, പീഡിയാട്രിക് ന്യൂറോളജി, പീഡിയാട്രിക് സർജറി, പീഡിയാട്രിക് എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി, എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു, ന്യൂറോ സർജറി പ്രൊഫസർ ഡോ. ബിജു ഭദ്രൻ, ചീഫ് നഴ്സിംഗ് ഓഫീസർ അമ്പിളി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.