പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പത്തനാപുരം കടയ്ക്കാമൺ ഭാഗത്ത് വാഹനാപകടങ്ങൾ പതിവാകുന്നു. ഒരു മാസത്തിനിടെ 4 കെ എസ് ആർ ടി സി ബസുകളടക്കം പത്തിലധികം വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അപകടങ്ങൾ പതിവായിട്ടും അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലെന്ന് പ്രദേശവാസികൾ ചുണ്ടിക്കാട്ടുന്നു.
നവീകരണത്തിൻറെ ഭാഗമായി പുതുതായി ടാറിംഗ് നടത്തിയ റോഡിലാണ് പതിവായി അപകടമുണ്ടാകുന്നത്. റോഡിന്റെ അലൈമെൻറ് ശാസ്ത്രീയമല്ലാത്തതും ടാറിംഗിലെ അപാകതയുമാണ് അപകടത്തിന് വഴിയൊരുക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ALSO READ: ഹോം വർക്ക് ചെയ്യാത്തതിന് വിദ്യാർത്ഥിയെ അടിച്ചു: അധ്യാപകൻ പിടിയിൽ
പിഡബ്‌ള്യുഡി - കെ എസ് ടി പി അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കാൽനടയാത്രികർക്ക് പോലും റോഡിലിറങ്ങാൻ കഴിയാത്ത സ്ഥിതിയാണിവിടെ.
പരാതിയ്‌ക്കെതിരെ നടപടിയെടുക്കാൻ വൈകിയാൽ നിരാഹാരസമരം തുടങ്ങാനാണ് നട്ടുകാരുടെ തീരുമാനം. ടാറിംഗ് പൂർത്തിയായതോടെ നിയന്ത്രണമില്ലാതെയാണ് വാഹനങ്ങൾ ചീറിപ്പായുന്നത്. കാൽനടയാത്രക്കാരും ഇരുചക്ര വാഹനമുള്ളവരും റോഡിലിറങ്ങാൻ ഭയക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...