ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ മതാവ് കൊല്ലപ്പെട്ടതോടെ സഹോദരിമാരെ പഠിപ്പിക്കാൻ പഠനം ഉപേക്ഷിച്ച് കൂലി വേലക്ക് പോയി മനോജ്.  2021 സെപ്റ്റംബർ 24ന് പുലർച്ചെയാണു കാട്ടാന ചവിട്ടിക്കൊന്നത്. ഭർത്താവിനൊപ്പം ബൈക്കിൽ വരുന്നതിനിടെ പൂപ്പാറ ഭാഗത്ത് വളവിൽ റോഡിനു നടുവിൽ നിന്ന ഒറ്റയാന്റെ മുന്നിൽപെടുകയായിരുന്നു. ബൈക്ക് മറിഞ്ഞു റോഡിൽ വീണതോടെയാണ് വിജിയെ ആന ചവിട്ടിക്കൊന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മയെ കാട്ടാന ചവിട്ടിക്കൊല്ലുകയും, അച്ഛൻ വീണ്ടും വിവാഹം കഴിച്ചതോടെയാണ് രണ്ടു സഹോദരിമാരെ പോറ്റാൻ പഠനമുപേക്ഷിച്ച് കൂലിവേലയ്ക്കു പോകുകയാണ് മനോജ്‌. അമ്മയുടെ മരണത്തിൽ നഷ്ടപരിഹാരം നൽകാതെ വനംവകുപ്പും കയ്യൊഴിഞ്ഞതോടെയാണ് മനോജിന് ഈ തീരുമാനമെടുക്കേണ്ടി വന്നത്. 

Read Also: ATM robbery: കൊച്ചിയിൽ വൻ എടിഎം തട്ടിപ്പ്; മെഷീനിൽ കൃത്രിമം നടത്തി കവർച്ച; സിസിടിവി ദൃശ്യം


കണ്ണൻ ദേവൻ കമ്പനി വാഗുവരൈ എസ്റ്റേറ്റിൽ പരേതയായ വിജിയുടെയും മഹേന്ദ്ര കുമാറിന്റെയും മക്കളാണ് മനോജും പ്രീതിയും (16) പ്രിയദർശിനിയും (13). വിജിയെ 2021 സെപ്റ്റംബർ 24ന് പുലർച്ചെയാണു കാട്ടാന ചവിട്ടിക്കൊന്നത്. ഭർത്താവിനൊപ്പം ബൈക്കിൽ വരുന്നതിനിടെ പൂപ്പാറ ഭാഗത്ത് വളവിൽ റോഡിനു നടുവിൽ നിന്ന ഒറ്റയാന്റെ മുന്നിൽപെടുകയായിരുന്നു. 


ബൈക്ക് മറിഞ്ഞു റോഡിൽ വീണ വിജിയെ ആന ചവിട്ടിക്കൊന്നു. മഹേന്ദ്രകുമാറിനെ ആന ഉപദ്രവിച്ചതുമില്ല. വിജി മരിച്ചു നാലാം മാസം മഹേന്ദ്രകുമാർ വേറെ വിവാഹം കഴിച്ചു താമസം മാറി. ഇതോടെ സഹോദരിമാരെ സംരക്ഷിക്കേണ്ട ചുമതല മനോജിനായി. പ്ലസ്‌വണിന് പഠിച്ചിരുന്ന മനോജ്‌ പഠനം നിർത്തി ഇപ്പോൾ കൂലിപ്പണിക്കു പോകുകയാണ്. 

Read Also: Kerala Weather Report: സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്; 6 ജില്ലകളിൽ യെല്ലോ അലർട്ട്


സഹോദരിമാരെ തമിഴ്നാട്ടിൽ ഹോസ്റ്റലിൽ നിർത്തി പഠിപ്പിക്കുന്നു. പ്രീതി പ്ലസ്‌വൺ ക്ലാസിലും പ്രിയദർശിനി എട്ടിലുമാണ് പഠിക്കുന്നത്. വിജിയുടെ മരണത്തെ തുടർന്ന് വനം വകുപ്പ് 10,000 രൂപ അടിയന്തര ധനസഹായം നൽകി. നഷ്ടപരിഹാരമായി ലഭിക്കേണ്ട 5 ലക്ഷം ഇനിയും കിട്ടിയിട്ടില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.