കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കെപിസിസി പ്രസിഡന്റും നിലപാട് വ്യക്തമാക്കണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിൽ ഉണ്ടെന്നും യുഡിഎഫിൽ നിസ്വാർത്ഥരായി പ്രവർത്തിക്കുന്നവരെ വഞ്ചിക്കുന്ന നിലപാടാണ് ജമാത്തെ ഇസ്ലാമിയെ പിന്തുണക്കുന്നതിലൂടെ ലീഗും കോൺഗ്രസും സ്വീകരിക്കുന്നതെന്നും മുഹമ്മദ് റിയാസ് കോഴിക്കോട്ട് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

തലയിൽ മുണ്ടിട്ട് പോയി ജമാത്തെ ഇസ്ലാമി ആർഎസ്എസുമായി അടച്ചിട്ട മുറിയിൽ ചർച്ച നടത്തിയെന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വിമർശനം. ഇതിൽ യുഡിഎഫ് നിലാപാട് വ്യക്തമാക്കണം. ലീഗും കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും നിലപാട് വ്യക്തമാക്കണം. ചർച്ച ഗൗരവത്തിൽ കാണണമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.


ALSO READ: MV Govindan: ആകാശ് തില്ലങ്കേരി ക്രിമിനൽ സംഘത്തിന്റെ ഭാഗമെന്ന് എംവി ഗോവിന്ദൻ


ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് കൂടിക്കാഴ്ചയെക്കുറിച്ച് ലീഗ് ഒരക്ഷരം മിണ്ടുന്നില്ല. ഇടത് തുടർ ഭരണം അസ്ഥിരപ്പെടുത്താനുള്ള ശ്രമം ഇത്തരം ചർച്ചകൾക്ക് പിന്നിലുണ്ട്. ജനങ്ങൾ മതനിരപേക്ഷ മനസുള്ളവരാണ്. കേരളമാകെ ജമാഅത്തെ ഇസ്ലാമി-ആർഎസ്എസ് കൂടിക്കാഴ്ചയ്ക്ക് എതിരാണ്. ഈ കൂടിക്കാഴ്ച നല്ല കാര്യത്തിനല്ലെന്നത് വ്യക്തമാണെന്നും റിയാസ് പറഞ്ഞു.


ഇസ്ലാം മത വിശ്വാസികളുടെ മനസെന്ത് ചിന്തയെന്ത് എന്നതിന്റെ അട്ടിപ്പേറവകാശം ജമാഅത്തെ ഇസ്ലാമിക്ക് ആരും നൽകിയിട്ടില്ലെന്നും റിയാസ് പറഞ്ഞു. അതേസമയം, ജമാഅത്തെ ഇസ്ലാമിയും ആര്‍എസ്എസുമായുളള ചര്‍ച്ച വെല്‍ഫയര്‍ പാര്‍ട്ടി-ലീഗ്-കോണ്‍ഗ്രസ് ത്രയത്തിന്റെ നീക്കത്തിന്റെ ഭാ​ഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ ആരോപിച്ചു. വര്‍ഗീയ വാദികള്‍ എല്ലാ കാലത്തും നടത്തികൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരുടെ പിന്തുണയുണ്ട്, കോണ്‍ഗ്രസിന്റെ പിന്തുണയുണ്ട്, ലീഗിന്റേയും എസ്ഡിപിഐയുടേുയും പിന്തുണയുണ്ട്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ഇവർ സ്വീകരിക്കുന്നതെന്നും എംവി ​ഗോവിന്ദൻ ആരോപിച്ചിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.