Palakkad : വിവാദമായ കൊല്ലം MLA മുകേഷിന്റെ (M Mukesh) ഫോൺ വിളിയിലെ പത്താം ക്ലാസ് വിദ്യാർഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ 15കാരനായ വിദ്യാർഥിയാണ് കൊല്ലം എംഎൽഎയു നടനുമായ മുകേഷിനെ വിളിച്ചത്. സഹപാഠിയുടെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം ആവശ്യപ്പെട്ടാണ് വിളിച്ചതെന്ന് വിദ്യാർഥി. കൊല്ലം എംഎൽഎ സിനിമ നടനും കൂടിയായതിനാല്‍ സഹായിക്കുമെന്ന് കരുതിയെന്നും കുട്ടി മാധ്യമങ്ങളോടായി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം കുട്ടിയുടെ കുടുംബക്കാർ സിപിഎം അനുഭാവികളാണ്. കൂടാതെ  മുകേഷിനെ വിളിച്ച് കുട്ടി ബാലസംഘ പ്രസ്ഥാനത്തിന്റെ അംഗം കൂടിയാണ്. നിലവിൽ കുട്ടിയെ ഇപ്പോള്‍ വീട്ടിൽ നിന്ന് മാറ്റിയിരിക്കുകയാണ്.  എന്നാൽ കുട്ടി മുകേഷ് എംഎൽഎയോട് ഉന്നയിക്കാൻ ആഗ്രഹിച്ച  പ്രശ്നം പരിഹരിച്ചെന്ന് ഒറ്റപ്പാലം മുന്‍ എംഎല്‍എ എം ഹംസ പറഞ്ഞു. 


ALSO READ : Kerala Assembly Election 2021 Result Live: ഭൂരിപക്ഷം കുറഞ്ഞെങ്കിലും കൊല്ലം മുകേഷിനൊപ്പം


അതേസമയം, ഫോണിൽ വിളിച്ച വിദ്യാർഥിയോട് ദേഷ്യപ്പെട്ട് സംസാരിച്ചതിനും ചെവികുറ്റി അടിച്ച് പൊട്ടിക്കുമെന്ന് പറഞ്ഞ മുകേഷിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയ ബാലാവകാശ കമ്മീഷന് പരാതി നൽകി. സഹായം ചോദിച്ച് വിളിച്ച ഒറ്റപ്പാലത്തെ സ്കൂൾ വിദ്യാഥിയോട് രോഷാകുലനായി പെരുമാറുന്ന മുകേഷിന്റെ ശബ്ദ ശകലം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ പ്രചരിക്കുകയാണ്. ഒറ്റപ്പാലത്തെ പത്താം ക്ലാസ് വിദ്യാർത്ഥി എന്ന് പരിചയപ്പെടുത്തിയ കുട്ടിയോട് മുകേഷ് എംഎൽഎ കയർക്കുന്ന ഈ ശബ്ദ ശകലമാണ് വിവാദമായിരിക്കുന്നത്. 


ALSO READ : Money Laundering Case: ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കർണാടക ഹൈക്കോടതി വീണ്ടും പരിഗണിക്കും


മുകേഷിനെതിരെ കേസ്സെടുക്കണമെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന് MSF പരാതി നൽകി. അതേസമയം, സംസാരിച്ചത് താനാണെന്നും നാട്ടിലെ ഭാഷാപ്രയോഗം മാത്രമാണ് താൻ നടത്തിയതെന്നും മുകേഷ് ന്യായികരിച്ച് മുകേഷ് കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. ഇത് രാഷ്ട്രീയ ഗുഢലക്ഷ്യമാണെന്നാണ് മുകേഷ് ഫേസ്ബുക്കിൽ പങ്കുവെച്ച് വീഡിയോയിലൂടെ അറിയിച്ചത്.



ALSO READ : എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്


അത്യാവശ്യ കാര്യത്തിനായി ആറുതവണ വിളിച്ച കുട്ടിയോട് കാര്യമെന്തെന്ന് അന്വേഷിക്കുന്നതിന് പകരം സ്ഥലം എംഎൽഎയെ കണ്ടെത്തി പരാതി പറയാനായിരുന്നു കൊല്ലം എംഎൽഎയുടെ ഉപദേശം. സംഭവം വിവാദമായതോടെ, മുകേഷ് എംഎൽഎക്കെതിരെ കോൺഗ്രസും എംഎസ്എഫും രംഗത്തത്തി. ഭീഷണിപ്പെടുത്തിയ എംൽഎക്കെതിരെ കേസ്സെടുക്കണമന്ന് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.