എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം എംഎല്‍എ മുകേഷിനെ കാണ്‍മാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് അഡ്വ. വിഷ്ണു  സുനില്‍ പന്തളമാണ് പരാതി നല്‍കിയത്.

Last Updated : Jun 24, 2016, 05:12 PM IST
എംഎല്‍എ മുകേഷിനെ കാണാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

കൊല്ലം: കൊല്ലം എംഎല്‍എ മുകേഷിനെ കാണ്‍മാനില്ലെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്.ഇക്കാര്യം ചൂണ്ടിക്കാട്ടി യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി കമ്മിറ്റി കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.  യൂത്ത് കോണ്‍ഗ്രസ് കൊല്ലം അസംബ്ലി പ്രസിഡന്റ് അഡ്വ. വിഷ്ണു  സുനില്‍ പന്തളമാണ് പരാതി നല്‍കിയത്.

പൊതു ജനങ്ങള്‍ നിരന്തരമായി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് പരാതി നല്‍കാന്‍ തയ്യാറായതെന്ന് വിഷ്ണു വ്യക്തമാക്കി. പ്രകൃതിക്ഷോഭങ്ങള്‍ കൊല്ലത്തിന്‍റെ തീരദേശ മേഖലയില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ചിട്ടും എംഎല്‍എയെ കാണാനോ പരാതി പറയാനോ ജനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. 

കൊല്ലം കളക്ട്രേറ്റില്‍ ബോംബ് സ്ഫാടനം നടന്നപ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തിയെങ്കിലും സ്വന്തം മണ്ഡലത്തിലെ എംഎല്‍എയെ മാത്രം കണ്ടില്ല. മുഖ്യമന്ത്രിയുടെ പൊതു പരിപാടിയിലും എം.എല്‍.എയെ കാണാനില്ല. ഇതും, പൊതു ജനങ്ങളുടെ നിരന്തരമായി ആവശ്യത്തെയും പരിഗണിച്ചാണ് പരാതി നല്‍കാന്‍ തയ്യാറായതെന്ന് യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി. 

Trending News