Mullaperiyar Dam Case : `മുല്ലപ്പെരിയാറിൽ ജലനിരപ്പ് 139ന് മുകളിൽ പോകാൻ പാടില്ല`, നിലവിലെ ജലനിരപ്പ് നിലനിർത്താൻ സുപ്രീം കോടതിയുടെ നിർദേശം
നിലവിലെ ജലനിരപ്പ് നിലനിർത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയായിരുന്നു. സമിതിയുടെ നിർദേശത്തെ കുറിച്ചുള്ള മറുപടിക്കായി സമയം ചോദിച്ച കേരളത്തിന് കോടതി നാളെ രാവിലെ പത്ത് മണി വരെ നൽകി.
New Delhi : മുല്ലപ്പെരിയാർ ഡാമിൽ (Mullaperiyar Dam) നിലവിലെ ജല നിരപ്പായ 137.60ത്തിൽ തന്നെ നിലനിർത്താൻ സുപ്രീം കോടതിയുടെ (Supreme Court) നിർദേശം. നിലവിലെ ജലനിരപ്പ് നിലനിർത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനത്തെ കോടതി അംഗീകരിക്കുകയായിരുന്നു. സമിതിയുടെ നിർദേശത്തെ കുറിച്ചുള്ള മറുപടിക്കായി സമയം ചോദിച്ച കേരളത്തിന് കോടതി നാളെ രാവിലെ പത്ത് മണി വരെ നൽകി.
കേസ് വീണ്ടും നാളെ വൈകിട്ട് രണ്ട് മണിക്ക് പരിഗണിക്കുന്നതാണ്. ജസ്റ്റിസ് എ.എൻ ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്. മുല്ലപ്പെരിയാറും ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് കോടതി പരിഗണിക്കുന്നത് .
തമിഴ്നാട് ഡാം ബലപ്പെടുത്താനുള്ള നടപടികളിൽ വീഴ്ച വരുത്തി കാരാർ ലംഘനമുണ്ടാക്കിയതിനാൽ പാട്ടകരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുരക്ഷ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹർജി. ഡാമിന്റെ സുരക്ഷ വിലയിരുത്തേണ്ട മേൽനോട്ട സമിതി ഉത്തരാവദിത്തങ്ങളിൽ ഒളിച്ചോടുന്നവെന്ന് ആരോപിച്ചുകൊണ്ടുള്ളതാണ് രണ്ടാമത്തെ മറ്റൊരു ഹർജി.
സുപ്രീം കോടതി നിയമിച്ച മേൽനോട്ട സമിതി നിലവിലെ ജനനിരപ്പ് തന്നെ നിലനിർത്താൻ നിർദേശിക്കുന്നതെന്ന് അഡീഷ്ണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു.
ALSO READ : Mullapperiyar Dam : മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ താഴെ തന്നെ നിലനിർത്തിയാൽ മതിയെന്ന് മേൽനോട്ട സമിതി
എന്നാൽ കേരളം വിഷയത്തെ വലുതാക്കി ചിത്രീകരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നിയമസഭ അറിയിച്ചതാണ് ഡാം നിലവിൽ സുരക്ഷിതമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ല എന്ന്. അതിനാൽ തമിഴ്നാട് ആവശ്യപ്പെടുന്നത് ഡാമിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്നാണെന്ന് തമിഴ്നടിനായി വാദിച്ച് അഡ്വ ശേഖർ നഫാഡെ കോടതിയെ അറിയിച്ചു.
എന്നാൽ ജലനിരപ്പ് ഉയർത്താൻ കോടതി അനുവദിച്ചില്ല. പ്രളയ സമയത്ത് ഡാമിലെ ജലനിരപ്പ് 139 അടിയായ നിലനിർത്തണമെന്നാണ് 2018 സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. അതുകൊണ്ട് ഡാമിൽ നിലവിലെ ജല നിരപ്പായ 137.60 അടി തുടരാനാണ് കോടതി നിർദേശിക്കുകയായിരുന്നു.
കൂടാതെ കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ അണക്കെട്ടിന്റെ കൃത്യമായ നിരീക്ഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യമെന്ന് ഹർജിക്കാർ സമർപ്പിച്ച യുഎൻ റിപ്പോർട്ടിന് മറുപടിയായി കോടതി മേൽനോട്ട സമിതിയോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...