Chennai : പതിറ്റാണ്ടുകൾ നീണ്ട മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രശ്‌നം (Mullaperiyar Dam Issue) പരിഹരിക്കുന്നതിനായി കേരള മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും (MK Stalin) തമ്മിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. മുല്ലപ്പെരിയാർ വിഷയം ചർച്ച ചെയ്യുന്നതിനായി എം.കെ സ്റ്റാലിൻ പിണറായി വിജയനെ ചെന്നൈയിലേക്ക് ക്ഷെണിച്ചിരിക്കുകയാണ്. ഡിസംബറിലേക്കാണ് കൂടിക്കാഴ്ച നിശ്ചിയിച്ചിരിക്കുന്നത്.
#TamilNadu Chief Minister #MKStalin (@mkstalin) will meet his #Kerala counterpart #PinarayiVijayan (@vijayanpinarayi) in #Chennai in December to resolve the decades' long issue of the Mullaperiyar dam. pic.twitter.com/kex5UaFOeW
— IANS Tweets (@ians_india) October 27, 2021
മുല്ലപ്പെരിയാർ പ്രശ്നത്തിലുള്ള ആശങ്ക അകറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എം.കെ സ്റ്റാലിന് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്തയിച്ചിരുന്നു. അണക്കെട്ടിനെ സംബന്ധിച്ചുള്ള കേസ് പരിഗണിക്കവെയാണ് ഇരു സംസ്ഥാന സർക്കാരിന്റെ പക്ഷത്ത് നിന്ന് കൂടിക്കാഴ്ചക്കായിട്ടുള്ള തീരുമാനം ഉണ്ടാകുന്നത്.
ALSO READ : Mullapperiyar Dam : മുല്ലപ്പെരിയാറിൽ ജലനിരപ്പ് 137 അടിയിൽ താഴെ തന്നെ നിലനിർത്തിയാൽ മതിയെന്ന് മേൽനോട്ട സമിതി
സംസ്ഥാനത്ത് ഒക്ടോബർ മാസത്തിലെ കനത്ത മഴയിൽ അനുഭവപ്പെട്ട ആശങ്കയാണ് മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നുള്ള ആവശ്യം ഉയർന്നത്. പ്രശ്നം നിയമസഭയിൽ എത്തിയപ്പോൾ ആശങ്കിക്കേണ്ട കാര്യം ഒന്നുമില്ല ഡാം സുരക്ഷിതമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഇത് പിന്നീട് മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ലഭിക്കുകയും ചെയ്തു.
ALSO READ : Mullaperiyar Case: 1886 ലെ പട്ടയ കരാറിൽ കേരള - തമിഴ്‌നാട് സർക്കാരുകൾക്ക് Supreme Court നോട്ടീസ് നൽകി
2011 ഡാം സുരക്ഷിതമല്ല എന്ന് പറഞ്ഞ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു പിണറായി വിജയനും പ്രതിപക്ഷ നേതാവുമായിരുന്ന വി എസ് അച്ചുതാനന്ദനും ചേർന്നായിരുന്നു മനുഷ്യചങ്ങല സൃഷ്ടിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യൽ മീഡിയിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയർന്നത്. അതേസമയം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിന് സമീപിക്കുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് ഖാൻ അറിയിച്ചിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയിൽ താഴെ തന്നെ നിലനിർത്തിയാൽ മതിയെന്ന് മേൽനോട്ട സമിതി തീരുമാനിച്ചു. തീരുമാനം ഇന്ന് മേൽനോട്ട സമിതി സുപ്രീം കോടതിയെ അറിയിക്കും.
ഇപ്പോഴുണ്ടായി കൊണ്ടിരിക്കുന്ന കാലാവസ്ഥ മാറ്റങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം എടുത്തിരിക്കുന്നതെന്നാണ് മേൽനോട്ട സമിതി അറിയിച്ചിരിക്കുന്നത്. അതേസമയം കേരളത്തിന്റെ ആവശ്യങ്ങൾ ഡാമിന്റെ മേൽനോട്ട സമിതിക്ക് ബോധ്യമായിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...