കുമളി:  ജ​ല​നി​ര​പ്പ്​ ഉ​യ​ര്‍ന്ന കാരണത്താൽ മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ട് (Mullaperiyar Dam Opened) തു​റ​ന്നു. രാവിലെ ഏഴര മണിയോടെ അണക്കെട്ടിനോട് ചേര്‍ന്നുള്ള സ്പില്‍വേയുടെ 3, 4 ഷട്ടറുകളാണ് 0.35 മീറ്റര്‍ ഉയര്‍ത്തിയത്. രണ്ട് ഷട്ടറുകളില്‍ നിന്നായി 267 ഘനയടി ജലം വീതം 534 ഘനയടി ജലമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഷട്ടറുകള്‍ തുറക്കുമ്പോൾ (Mullaperiyar Dam) ആദ്യം വെള്ളം എത്തുക ജനവാസ മേഖലയായ വള്ളക്കടവിലാണ്. ശേഷം വണ്ടിപ്പെരിയാര്‍, ചപ്പാത്ത്, ഉപ്പുതറ വഴി ഒൻപതു മണിയോടെ ഇടുക്കി ജലസംഭരണിയില്‍ വെള്ളം എത്തും.  ഇടുക്കി  അണക്കെട്ടിലെ ജലനിരപ്പ് 0.25 അടി മാത്രമാകും ഉയരുക.


Also Read: Kerala Rain Alert: ജലനിരപ്പ് ഉയരുന്നു; കക്കി ആനത്തോട് അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു 


മൂന്ന്, നാല് നമ്പർ ഷട്ടറുകളാണ് തുറക്കുക. ഇരു ഷട്ടറുകളും (Mullaperiyar Dam) 35 സെന്റീമീറ്റർ ഉയർത്തും. സെക്കന്റിൽ 543 ഘന അടി വെള്ളമാകും ഷട്ടറുകൾ വഴി പുറത്തേക്ക് ഒഴുക്കുക. 


138.70 ആണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇത് 138 അടിയായി നിലനിർത്തുമെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഒഴുക്കിക്കളയുന്ന വെള്ളത്തിന്റെ അളവ് പടി പടിയായി 1000 ഘന അടിയാക്കി ഉയർത്തും.


Also Read:Kerala Rain Alert: ഇന്നും മഴ കനക്കും; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്


തമിഴ്നാട് സെക്കന്‍ഡില്‍ 2335 ഘനയടി വെള്ളം ടണല്‍ വഴി വൈഗ അണക്കെട്ടിലേക്ക് കൊണ്ടു പോകും. 
ജലനിരപ്പ് 138 അടിയില്‍ നിജപ്പെടുത്തണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അണക്കെട്ട് തുറക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചത്. 


ഇടുക്കി ഡാമിലെ ജലനിരപ്പ് നിലവില്‍ 2398.30 അടിയാണ്. നിലവിലെ റൂള്‍ കര്‍വ് 2398.31 അടിയായതിനാല്‍ ചെറുതോണി അണക്കെട്ട് ഇന്ന് വൈകിട്ട് നാലു മണിക്ക് ശേഷമോ നാളെ രാവിലെയോ തുറക്കാന്‍ സാധ്യതയുണ്ട്. ഇടുക്കി ജില്ലാ കലക്ടര്‍  അണക്കെട്ട് തുറക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്.


അണക്കെട്ട് ​തു​റ​ക്കു​ന്ന​തി​ന് എ​ല്ലാ മു​ന്നൊ​രു​ക്ക​വും പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്​​റ്റി​ന്‍ വ്യക്തമാക്കി. അണക്കെട്ട് ​തു​റ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​യി​ലും ശ​ക്ത​മാ​യ ജാ​ഗ്ര​ത ​നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.