ഇടുക്കി: മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. 142 അടിയാണ് അണകെട്ടിലെ പരമാവധി സംഭരണ ശേഷി. അണക്കെട്ടിൽ നിന്ന് ടണൽ മാർഗം കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണം. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് അണകെട്ടിലേക്കുള്ള നീരൊഴുക്കിൽ കുറവുണ്ടെങ്കിലും ജലനിരപ്പ് ഉയരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ 2050 ക്യുസെക്‌സ് വെള്ളമാണ് ഒഴുകി എത്തുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെക്കന്റിൽ 12,000 ക്യുസെക്‌സിൽ അധികം വെള്ളം ഒഴുകി എത്തിയിരുന്നു. അണകെട്ടിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന് ആനുപാതികമായി, വെള്ളം ടണൽ മാർഗം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാത്തതാണ് ജലനിരപ്പ് ഉയരാൻ കാരണം.


ALSO READ: സംസ്ഥാനത്ത് കുതിച്ചുയർന്ന് കോവിഡ്; 300 പേർക്ക് രോഗബാധ, മൂന്ന് മരണം കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തു


നിലവിൽ  300 ക്യുസെക്‌സ് വെള്ളമാണ് ടണൽ മാർഗം തമിഴ്നാട് കൊണ്ടുപോകുന്നത്. ജലനിരപ്പ് 140 അടിയിൽ എത്തിയതോടെ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. സ്പിൽ വേ ഷട്ടറുകളിലൂടെ പെരിയാറിലേക്ക് വെള്ളം ഒഴുക്കുന്നതിന് മുന്നോടിയായാണ് ആദ്യ മുന്നറിയിപ്പ് നൽകിയത്. നിലവിലെ നീരൊഴുക്ക് തുടരുകയും ടണൽ മാർഗം കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ വെള്ളം പുറത്തേക്ക് ഒഴുക്കേണ്ട സാഹചര്യം ഉണ്ടാവും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.