Munnar catering college: മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടം ഒഴിപ്പിക്കുന്നു; ഇതിനോട് അനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കും
Revenue Land Recovery: കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്.
ഇടുക്കി: മൂന്നാർ കേറ്ററിങ് കോളജ് ഹോസ്റ്റൽ കെട്ടിടം ഒഴിപ്പിക്കുന്നു. ഇതിനോട് അനുബന്ധിച്ചുള്ള 7.07 ഏക്കർ ഭൂമിയും ഒഴിപ്പിക്കുകയാണ്. കെട്ടിടത്തിൽനിന്ന് ഒഴിഞ്ഞു പോകാൻ ഒരു മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഇടുക്കി സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിക്കുന്നത്.
കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടികളുടെ ദൃശ്യങ്ങൾ പകർത്താനോ റിപ്പോർട്ട് ചെയ്യാനോ മാധ്യമപ്രവർത്തകരെ അനുവദിച്ചില്ല. മുൻവശത്തെ ഗേറ്റ് പൂട്ടി അകത്തേക്ക് പ്രവേശനം ഇല്ലെന്ന് അറിയിക്കുകയായിരുന്നു. ആരെയും അകത്തേക്ക് പ്രവേശിപ്പിക്കുന്നില്ല. കയ്യേറ്റം ഒഴിപ്പിക്കൽ നടപടികൾ അറിഞ്ഞെത്തിയ ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറിനെയും അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.
ALSO READ: മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കലുമായി ദൗത്യ സംഘം; അഞ്ച് ഏക്കറിലധികം കയ്യേറ്റം ഒഴിപ്പിച്ചു
ആരെയും അറിയിക്കാതെ നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ ആരോപിച്ചു. വൻകിട കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നില്ലെന്ന് സിപിഎമ്മിന്റെ ഉൾപ്പെടെ ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് ദൗത്യസംഘം രഹസ്യമായി കയ്യേറ്റം ഒഴിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.