Thiruvananthapuram: മുട്ടിൽ മരം മുറിക്കേസിൽ (Muttil Forest Robbery Case) ഹൈക്കോടതിയിൽ നിന്നും രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതോടെ സംസ്ഥാന സർക്കാരിന്റെ തനിനിറം പുറത്തായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. മരംമുറിയുമായി ബന്ധപ്പെട്ട് 14 കോടിയുടെ നഷ്ടമുണ്ടായെന്നും 701 കേസുകൾ എടുത്തിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്രയും കൂടുതൽ കേസ് എടുത്തിട്ടും ഒരാളെയും അറസ്റ്റ് ചെയ്യാത്തത് സർക്കാരിന്റെ അനാസ്ഥയാണെന്നാണ് കോടതി (High Court)പരാമർശത്തിലൂടെ വ്യക്തമാകുന്നത്. സർക്കാർ സ്പോൺസേർഡ് അഴിമതിയാണ് മരംമുറിയെന്ന് ബിജെപി പറഞ്ഞത് ഹൈക്കോടതിയും അം​ഗീകരിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 


ALSO READ: Muttil forest robbery: മൂന്ന് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി


തിരഞ്ഞെടുപ്പിലെ പണം സമാഹാരം ലക്ഷ്യമിട്ടാണ് ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് വിവാദ ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. റവന്യൂ വകുപ്പിനും വനംവകുപ്പിനും മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനും ഇതിൽ പങ്കുണ്ട്. സിപിഎമ്മും സിപിഐയും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഈ പണം ചിലവഴിച്ചിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആരോപിച്ചു.


ALSO READ: മുട്ടിൽ മരംമുറിക്കേസ്; സർക്കാർ കൊള്ളക്കാരെ സംരക്ഷിക്കുന്നുവെന്ന് VD Satheesan


ഇതെല്ലാം സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള അന്വേഷണ ഏജൻസികൾ അന്വേഷിച്ചാൽ പുറത്ത് വരില്ല. തിങ്കളാഴ്ചയ്ക്ക് മുദ്രവെച്ച കവറിൽ കേസ് അന്വേഷണത്തിന്റെ വിവരങ്ങൾ കോടതിക്ക് കൈമാറാനുള്ള നിർദ്ദേശം സർക്കാരിന് കനത്ത തിരിച്ചടിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.


മുട്ടിൽ മരംമുറി കേസിൽ (Muttil Case) മൂന്ന് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളായ റോജി അഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് (Anticipatory bail) കോടതി തള്ളിയത്. പട്ടയ ഭൂമിയിൽ നിന്നാണ് തങ്ങൾ മരം മുറിച്ചതെന്നും റിസർവ് വനത്തിൽ നിന്നല്ല മരങ്ങൾ മുറിച്ച് മാറ്റിയതെന്നുമായിരുന്നു പ്രതികളുടെ പ്രധാന വാദം.


ALSO READ: Muttil Tree Felling case:ഗുഡ് സർവ്വീസ് എൻട്രി തിരികെ നൽകണമെന്ന് അണ്ടർ സെക്രട്ടറി ഒജി ശാലിനി


എന്നാൽ ഇതെല്ലം കോടതി തള്ളുകയായിരുന്നു. എന്നാൽ റിസർവ് മരങ്ങൾ തന്നെയാണ് പ്രതികൾ മുറിച്ച് നീക്കിയതെന്നും കോടിക്കണക്കിന് രൂപയുടെ വനംകൊള്ള നടന്നിട്ടുണ്ടെന്നുമാണ് സർക്കാരിന്റെ വാദം. അതേസമയം, പട്ടയഭൂമിയിലെ മരം മുറിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവിൽ ഹൈക്കോടതി (High court) ആശങ്ക പ്രകടിപ്പിച്ചു. നിലവിലുള്ള നിയമങ്ങൾ മറികടക്കുന്നതാണ് സർക്കാർ ഉത്തരവ് എന്ന് കോടതി പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.