തിരുവനന്തപുരം: മുട്ടിൽ മരംമുറിക്കേസ് (Muttil tree felling case) അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്ത്. മരം മുറി കണ്ടെത്തിയ ഉദ്യോഗസ്ഥനെ കുടുക്കാനും സംഘം ഗൂഡാലോചന നടത്തി. ഇതുമായി ബന്ധപ്പെട്ട് പ്രതികളും വനംവകുപ്പ് ഉദ്യോ​ഗസ്ഥനും മാധ്യമപ്രവർത്തകനും സംസാരിച്ച ഫോൺ സന്ദേശമാണ് (Phone records) പുറത്ത് വന്നിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസിലെ പ്രതികളായ ആൻറോ അഗസ്റ്റിനും ആരോപണ വിധേയനായ വനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ ടി സാജനും തമ്മിൽ നാലു മാസത്തിനിടെ 86 കോളുകൾ വിളിച്ചതായാണ് റിപ്പോർട്ട്. മാധ്യമ പ്രവർത്തകൻ ദീപക് ധർമ്മടവും ആൻറോ അഗസ്റ്റിനും റോജി അഗസ്റ്റിനും തമ്മിൽ നാലു മാസത്തിനിടെ 107 തവണ വിളിച്ചു. വനംവകുപ്പ് എപിസിസിഎഫ് രാജേഷ് രവീന്ദ്രൻറെ അന്വേഷണ റിപ്പോ‍ർട്ടിലെ (Investigation report) വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.


ALSO READ: Muttil Tree Felling Case: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമം, ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകൾ


മരംമുറി കണ്ടെത്തിയ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എംകെ സമീറിനെ കള്ളക്കേസിൽ കുടുക്കാൻ സാജനും ആൻ്റോ അഗസ്റ്റിനും മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടവും പ്രവർത്തിച്ചെന്നാണ് രാജേഷ് രവീന്ദ്രൻ്റെ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ഗൂഡാലോചന അടിവരയിടുന്നതാണ് ഫോൺസംഭാഷണത്തിൻ്റെ വിവരങ്ങൾ. മുട്ടിലിലെ മരംമുറി പിടിച്ച സമീറിനെ മണിക്കുന്ന് മലയിലെ സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ മരംമുറിയിൽ കുടുക്കുകയായിരുന്നു.


സമീർ ചുമതലയേൽക്കും മുമ്പുള്ള മരംമുറിയിലാണ് പ്രതികളുമായി ചേർന്ന് സാജൻ സമീറിനെതിരെ റിപ്പോ‍ർട്ട് നൽകിയത്. റിപ്പോർട്ട് സമർപ്പിച്ചത് ഫെബ്രുവരി 15ന്. 15ന് സാജനും ആൻ്റോ അഗസ്റ്റിനും തമ്മിൽ 12 തവണ ഒരു മണിക്കൂറിലേറെ സംസാരിച്ചു. ഫെബ്രുവരി 14 നും മെയ് 26 നും ഇടയിലെ ആകെ സംസാരം 86 തവണ. സാജൻ്റെ ഔദ്യോഗിക നമ്പറിലും പേഴസ്ണൽ നമ്പറിലുമായിട്ടായിരുന്നു ആൻ്റോയുമായുള്ള സംസാരം.


ALSO READ: Muttil Tree Felling Case Breaking: കേസിലെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ തീരുമാനം


ദീപക് ധ‍ർമ്മടവും പ്രതികളായ ആൻ്റോ സഹോദരങ്ങളും തമ്മിൽ ഫെബ്രുവരി ഒന്ന് മുതൽ മെയ് 31 വരെ 107 തവണയാണ് സംസാരിച്ചത്. മണിക്കുന്ന് മലയിലെ മരം മുറിയിൽ കേസെടുക്കാൻ ദീപക് ധർമ്മടം ഫെബ്രുവരി 10ന് കോഴിക്കോട് ഫ്ലയിംഗ് സ്ക്വാഡ് ഡിഎഫ്ഒയെ വിളിച്ചിരുന്നു. ഇതേ ദിവസം ആൻ്റോ അഗസ്റ്റിനും ദീപകും തമ്മിൽ സംസാരിച്ചത് അഞ്ച് തവണയാണെന്നാണ് റിപ്പോർട്ട്.


ആൻ്റോ നൽകിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു സാജൻ മണിക്കുന്ന് മലയിലെത്തിയത്. മരം മുറി അട്ടിമറിക്കാനുള്ള ഗൂഡാലോചന തെളിയിക്കുന്ന റിപ്പോർട്ടുണ്ടായിട്ടും സാജനെതിരെ സ്വീകരിച്ചത് സ്വാഭാവിക സ്ഥലംമാറ്റം മാത്രമാണ്. മരംമുറി അട്ടിമറിയിൽ പ്രതിപക്ഷനേതാവ് (Opposition leader) ധർമ്മടം ബന്ധം ആരോപിച്ചിരുന്നു. ഈ ആരോപണം സിപിഎമ്മും സർക്കാരും തള്ളുമ്പോഴാണ് പുതിയ തെളിവുകൾ പുറത്ത് വരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.