Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസംഗം
ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയെയും വിമർശിക്കുന്നുണ്ട്
കോട്ടയം: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി (Chief Minister) പിണറായി വിജയനെതിരെ ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. നാർകോട്ടിക് ജിഹാദ് വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണം തീവ്രവാദികളെ ഭയന്നാകാമെന്ന് ലേഖനത്തിൽ പറയുന്നു. ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ എന്ന തലക്കെട്ടിലുള്ള ലേഖനത്തിൽ പ്രതിപക്ഷ നേതാവിന്റെ (Opposition Leader) പ്രസ്താവനയെയും വിമർശിക്കുന്നുണ്ട്.
കോൺഗ്രസ് നേതാക്കളായ വിഡി സതീശൻ, പിടി തോമസ്, മുൻ എംഎൽഎ കെഎസ് ശബരീനാഥൻ എന്നിവരെയും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. കെഎസ് ശബരീനാഥൻ നൂലിൽ കെട്ടിയിറക്കപ്പെട്ടവനാണെന്നും പാലായിലെ യൂത്ത് കോൺഗ്രസുകാരെ (Congress) ശബരീനാഥന് അറിയണമെന്നില്ലെന്നും ലേഖനത്തിൽ പറയുന്നു.
കേരള കോൺഗ്രസ് മാണി വിഭാഗം കൂടി ഉൾപ്പെട്ടതാണ് എൽഡിഎഫ് (LDF). മുഖ്യമന്ത്രി പറയുന്നത് തന്നെയാണോ ഇക്കാര്യത്തിൽ തങ്ങളുടെ അഭിപ്രായമെന്ന് ജോസ് കെ മാണി വ്യക്തമാക്കണം. വിഡി സതീശന്റെ അഭിപ്രായത്തോട് വിയോജിപ്പുള്ള ഘടകകക്ഷികളും അഭിപ്രായം വ്യക്തമാക്കണമെന്നും അല്ലാത്തവർ സതീശന് ഒപ്പമാണെന്ന് കരുതേണ്ടി വരുമെന്നും ലേഖനത്തിൽ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...