Shivasankar ന്റെ സസ്‌പെൻഷൻ വിഷയത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കാമെന്ന് സൂചന

മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐടി.സെക്രട്ടറിയു മായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് റിപ്പോർട്ട്.    

Written by - Zee Malayalam News Desk | Last Updated : Jul 8, 2021, 11:58 AM IST
  • ശിവശങ്കറിന്റെ സസ്‌പെൻഷൻ കാര്യത്തിൽ ഇന്ന് തീരുമാനമെടുക്കും
  • ഒരു വർഷമായി സസ്‌പെൻഷനിൽ നിൽക്കുന്ന ശിവശങ്കറിന്റെ കാലാവധി ഇന്ന് തീരും
  • ശിവശങ്കറിന്റെ കേസിലെ നിലവിലെ സ്ഥിതിയും സാഹചര്യവും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക
Shivasankar ന്റെ സസ്‌പെൻഷൻ വിഷയത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കാമെന്ന് സൂചന

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറിയും ഐടി.സെക്രട്ടറിയു മായിരുന്ന എം.ശിവശങ്കറിന്റെ സസ്‌പെൻഷൻ കാര്യത്തിൽ ഇന്ന് തീരുമാനമെടുത്തേക്കുമെന്ന് റിപ്പോർട്ട്.  

ഒരു വർഷമായി സസ്‌പെൻഷനിൽ നിൽക്കുന്ന ശിവശങ്കറിന്റെ (M Shivashankar) കാലാവധി ഇന്ന് തീരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം ഇന്നെടുക്കുന്നത്.  അതുകൊണ്ടുതന്നെ ഇന്ന് ചേരുന്ന  മന്ത്രിസഭാ യോഗത്തിൽ ശിവശങ്കറിന്റെ സസ്‌പെൻഷൻ പിൻവലിക്കണമോ വേണ്ടയോ എന്ന തീരുമാനം ഉണ്ടായേക്കും. 

Also Read: Gold Smuggling Case: ED യുടെ നീക്കത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് M. Shivashankar

ശിവശങ്കറിന്റെ കേസിലെ നിലവിലെ സ്ഥിതിയും സാഹചര്യവും പരിഗണിച്ചായിരിക്കും തീരുമാനമെടുക്കുക.  സൂചനകളുടെ അടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ സസ്‌പെൻഷൻ കാലാവധി ദീർഘനാളത്തേക്ക് നീട്ടാനാകില്ലെന്ന ആനുകൂല്യവും ശിവശങ്കറിന് ലഭിച്ചേക്കാം എന്നാണ്.  

ശിവശങ്കറിനെതിരെയുള്ള ഇഡിയുടെ നടപടിയിൽ കോടതിയിൽ കേസുണ്ട്. കഴിഞ്ഞ ഒക്ടോബർ 28നാണ് ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് ആരോഗ്യ പ്രശ്‌നം പരിഗണിച്ച് 98 ദിവസത്തിന് ശേഷം ജനുവരി 25ന് ജാമ്യം അനുവദിക്കുകയായിരുന്നു. 

Also Read: Gold Smuggling Case: ജാമ്യാപേക്ഷയുമായി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

എന്നാൽ കസ്റ്റംസ് കേസിൽ ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. സ്വർണ്ണകടത്ത് കേസിൽ സ്വപ്‌ന സുരേഷും സരിതും നടത്തിയ എല്ലാ നീക്കങ്ങളും കോൺസുലേറ്റ് ഇടപാടുകളും ശിവശങ്കറിന് അറിയാമായിരുന്നുവെന്നാണ് കസ്റ്റംസ് വാദം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News