Narcotic Jihad: പാലാ ബിഷപ്പ് പ്രകടിപ്പിച്ചത് ക്രൈസ്തവസഭയുടെ ആശങ്ക, വിവാദമാക്കുന്നവര്‍ക്ക് ദുരുദ്ദേശ്യം, ഗോവ ഗവര്‍ണര്‍ PS ശ്രീധരന് പിള്ള
പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം വന്‍ വിവാദമാകുകയാണ്.
തിരുവനന്തപുരം: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയില്‍ നടത്തിയ പ്രസംഗം വന്‍ വിവാദമാകുകയാണ്.
എന്നാല്‍, ബിഷപ്പ് നടത്തിയ നർകോട്ടിക് ജിഹാദ് (Narcotic Jihad) പരാമര്‍ശത്തില്‍ പിതാവിനെ പിന്തുണച്ച് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള (PS Sreedharan Pillai) രംഗത്ത്. ബിഷപ്പ് നടത്തിയ പ്രസംഗം വിവാദമാക്കുന്നവര്‍ക്ക് ദുരുദ്ദേശ്യമാണ് ഉള്ളതെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി സംസാരിച്ചതായും . ക്രിസ്ത്യന്‍ സമൂഹത്തിനിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഹരിക്കപ്പെടുമെന്നും ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള വ്യക്തമാക്കി.
നിലവിലെ കേരളത്തിലെ സാമൂഹിക സാഹചര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കര്‍ദിനാളുമാര്‍ നല്‍കിയ വിവരങ്ങളില്‍ കേന്ദ്രം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുമെന്നും ക്രൈസ്തവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ പരിഗണിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
കൂടാതെ, മുഖ്യമന്ത്രി കാര്യങ്ങൾ വിശദമായി പഠിച്ച് അഭിപ്രായം സ്വരൂപിക്കണമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം, ബിഷപ്പ് നടത്തിയ നർകോട്ടിക് ജിഹാദ് വിവാദ പരാമർശത്തിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്തെത്തി. പാലാ ബിഷപ്പ് (Mar Joseph Kallarangatt) പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആശങ്കയാണ് എന്നാണ് ചങ്ങനാശ്ശേരി ബിഷപ്പ് വ്യക്തമാക്കിയത്. കുടുംബ ബന്ധങ്ങൾ തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കനത്ത ജാഗ്രത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ബിഷപ്പ് നടത്തിയ നാർകോട്ടിക് ജിഹാദ് പരാമർശം വിവാദമായതോടെ പരസ്യ പിന്തുണയുമായി BJPയും ചങ്ങനാശ്ശേരി അതിരൂപതയും ഒപ്പം ചില ക്രൈസ്തവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്..
വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ നിന്നും വ്യത്യസ്തമായി പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ്.കെ മാണിയും (Jose K Mani) രംഗത്ത് എത്തിയിട്ടുണ്ട്. മയക്കുമരുന്ന് സാമൂഹ്യ വിപത്താണെന്ന് ചൂണ്ടിക്കാട്ടുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നും ബിഷപ്പിനെ ആക്ഷേപിക്കുന്നവർ കേളത്തിന്‍റെ മതസാഹോദര്യവും സമാധാനവും തകർക്കാൻ ശ്രമിക്കുകയാണെന്നും ജോസ്.കെ മാണി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...