Narcotic Jihad: ദീപിക ദിനപത്രത്തിനെതിരെ കെഎസ് ശബരീനാഥൻ; പാലായിൽ മാത്രം യൂത്ത് കോൺ​ഗ്രസിന് പ്രത്യേക നിലപാടില്ലെന്ന് ശബരീനാഥൻ

ദീപിക ദിനപത്രത്തിലെ മുഖപ്രസം​ഗത്തിൽ ശബരീനാഥനെതിരെ വിമർശനം ഉന്നയിച്ചിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 12, 2021, 08:19 PM IST
  • പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാർകോട്ടിക് ജിഹാദ്' പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്
  • മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും ദീപിക ദിനപത്രത്തിലെ ലേഖനത്തിലൂടെ വിമർശിച്ചിരുന്നു
  • കെഎസ് ശബരീനാഥനെ നൂലിൽ കെട്ടിയിറക്കിയ നേതാവെന്നാണ് മുഖപ്രസം​ഗത്തിൽ വിശേഷിപ്പിച്ചത്
  • ഇതിനെതിരെയാണ് കെഎസ് ശബരീനാഥൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ദീപികക്കെതിരെ രം​ഗത്തെത്തിയത്
Narcotic Jihad: ദീപിക ദിനപത്രത്തിനെതിരെ കെഎസ് ശബരീനാഥൻ; പാലായിൽ മാത്രം യൂത്ത് കോൺ​ഗ്രസിന് പ്രത്യേക നിലപാടില്ലെന്ന് ശബരീനാഥൻ

തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് (Narcotic Jihad) പരാമർശത്തിലെ വാദപ്രതിവാദങ്ങൾക്കിടയിൽ ദീപിക ദിനപത്രത്തെ വിമർശിച്ച് മുൻ എംഎൽഎ കെഎസ് ശബരീനാഥൻ. ദീപിക ദിനപത്രത്തിലെ മുഖപ്രസം​ഗത്തിൽ (Editorial) ശബരീനാഥനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയുമായാണ് ശബരീനാഥൻ രംഗത്തെത്തിയത്.

ശബരീനാഥനെ നൂലിൽ കെട്ടിയിറക്കിയ നേതാവെന്നാണ് മുഖപ്രസം​ഗത്തിൽ വിശേഷിപ്പിച്ചത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തെ പിന്തുണച്ച യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ വിമർശിച്ചതാണ് ദീപിക ദിനപത്രം ശബരീനാഥനെതിരെ തിരിയാൻ കാരണം.

ALSO READ: Narcotic Jihad: മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് ദീപിക; മുഖ്യമന്ത്രിയുടെ വാക്കുകൾ തീവ്രവാദികളെ ഭയന്നാകാമെന്ന് മുഖപ്രസം​ഗം

യൂത്ത് കോൺ​ഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടേയും ഏകത്വത്തിന്റേയും ഉറച്ച നിലപാടാണ് എവിടെയും ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക് മാത്രമായി യൂത്ത് കോൺ​ഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കുമെന്ന് ശബരീനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം: ഇന്നത്തെ ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ  പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ  ജനം  വിലയിരുത്തും. ദീപികയിലെ വരികൾ ഇതാണ് - "........ കല്ലറങ്ങാട്ട് പിതാവ് പറഞ്ഞതാണ് സത്യം എന്ന് പറഞ്ഞ യൂത്ത്  കോൺഗ്രസുകാരെ വിമർശിക്കുവാൻ ശബരീനാഥൻ അടക്കമുള്ള നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്ത് കോൺഗ്രസുകാരെ ശബരീനാഥൻ അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ" പത്രത്തിന്റെ അറിവിലേക്കായി പറയുന്നു -  യൂത്ത് കോൺഗ്രസ് എന്ന സംഘടനയ്ക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെയും ഏകത്വത്തിന്റെയും ഉറച്ച നിലപാടാണ് എവിടെയും  ഉള്ളത്. അല്ലാതെ മീനച്ചിലാർ ഒഴുകുന്ന താലൂക്കുകൾക്ക്  മാത്രമായി  യൂത്ത് കോൺഗ്രസിന് ഒരു പ്രത്യേക നിലപാടില്ല എന്ന് മനസ്സിലാക്കുന്നത് നല്ലതായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News