കോഴിക്കോട്: വിവാദ തീരുമാനങ്ങൾക്ക് പുറമെ എൻ.സി.പിക്കുള്ളിലെ(NCP) സ്വര ചേർച്ചകൾ കൂടി പുറത്താവുകയാണ്. എൻ.സി.പി എൽ.ഡ‍ി.എഫ് വിട്ടാൽ നിലവിലെ എൻ.സി.പിയുടെ മന്ത്രി കൂടിയായ എ.കെ ശശീന്ദ്രൻ പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. എൻ.സി.പി മുന്നണി വിടുന്നത് സംസ്ഥാന നേതൃത്വത്തോട് ചർച്ച ചെയ്യാതെ എടുത്ത തീരുമാനമെന്നാണ് ആക്ഷേപം. ഇതോടെ കുറ്റപ്പെടുത്തലുകൾ മാണി.സി.കാപ്പന് നേരെ നീളുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

താൻ മുന്നണിക്കൊപ്പം നിൽക്കുമെന്ന് സി.പി.എമ്മിന് ശശീന്ദ്രൻ ഉറപ്പ് നൽകിയിട്ടുണ്ട്. മന്ത്രിസ്ഥാനം ശശീന്ദ്രൻ(AK Saseendran) വിട്ടുനൽകാത്തതാണ് കാപ്പനെ ആദ്യം ചൊടിപ്പിച്ചത്. സ്വന്തം മണ്ഡലത്തിന് വേണ്ടി കടുത്ത തീരുമാനം എടുക്കുമെന്ന് കാപ്പൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ സംസ്ഥാന നേതൃയോഗം വിളിച്ചുകൂട്ടി ആലോചിക്കാതെയാണ് കാപ്പന്റെ തീരുമാനങ്ങളെന്ന് ശശീന്ദ്രൻ വിഭാഗം ആരോപിക്കുന്നു.


ALSO READ: കേരളത്തിൽ നിന്ന് വരുന്നവർക്ക് RT PCR പരിശോധന ഫലം നിർബന്ധം, നിയന്ത്രണങ്ങൾ കടുപ്പിച്ച് Maharashtra


എൻ സി പി പാർട്ടിയായി തന്നെ മുന്നണി വിടുമോ കാപ്പൻ ഒറ്റയ്‌ക്ക് പുറത്തേക്ക് പോകുമോ എന്നതാണ് ശശീന്ദ്രൻ നോക്കുന്നത്. മാണി സി കാപ്പൻ ഒറ്റയ‌്ക്ക് പോയാൽ പ്രതിസന്ധിയില്ല. എന്നാൽ എൻ.സി.പിയായി(NCP) ശശീന്ദ്രൻ മുന്നണിയിൽ തുടരാംഅതേസമയം ടി.പി പീതാംബരൻ മാസ്റ്ററടക്കമുള്ള നേതാക്കൾക്കും മുന്നണിയിൽ തന്നെ തുടരണമെന്നാണ് ആ​ഗ്രഹം.


ALSO READ: Woman Farmer: കൃഷിയിടത്തിൽ പോകാൻ ഹെലികോപ്ടർ വേണം, വായ്പ അനുവദിക്കണം, രാഷ്ട്രപതിക്ക് കർഷക സ്ത്രീയുടെ കത്ത് 


തീരുമാനം ശക്തമാകുന്നതോടെ ഉൾയുദ്ധങ്ങൾ പലവിധത്തിലും പാർട്ടിയില് പ്രതീക്ഷിക്കാവുന്നതാണ്. നേരത്തെ എൽ.ഡി.എഫ് വിടാൻ(LDF) ഒരു സാധ്യതയുമില്ലെന്ന് പീതാംബരൻ മാസ്റ്റർ തന്നെ ഉറപ്പിച്ച് പറഞ്ഞിരുന്നു. എൻ.സി.പി എൽ.ഡ‍ി.എഫ് വിടുന്നതോടെ 91 എന്ന  സീറ്റെണ്ണം 89 ആയി ചുരുങ്ങുമോ, അതോ 90ൽ തന്നെ ഡിക്ലയർ ചെയ്യുമോ എന്നതാണ് ഇനി കാണേണ്ടത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.