കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ ആവശ്യപ്പെട്ടു.  കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡി ഇക്കാര്യം ആവശ്യപ്പെട്ടത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also read: ആശങ്കയേറുന്നു; കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കൊറോണ..! 


പ്രതികളുടെ കസ്റ്റഡി നീട്ടുവാൻ വേണ്ടി എറണാകുളം പ്രിൻസിപ്പൽ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം ഇഡി ആവശ്യപ്പെട്ടത്.  ശിവശങ്കറിന് സ്വപ്നയുടെ വ്യക്തിത്വം അറിയാമായിരുന്നുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ തനിക്ക് സ്വാധീനം ഉള്ളതായി സ്വപ്ന മൊഴി നൽകിയതായും ഇഡി കോടതിയെ അറിയിച്ചു.    


Also read: ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു 


ED യുടെ അപേക്ഷയിൻമേൽ സ്വപ്നയടക്കമുള്ള  3 പ്രതികളുടെ  കസ്റ്റഡി കാലാവധി  ഈ മാസം 17 വരെ നീട്ടുകയും  ചെയ്തിട്ടുണ്ട്.  സ്വപ്നയെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന്  സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ  ചൂണ്ടിക്കാട്ടിയതിന്റെ അടിസ്ഥാനത്തിൽ  കസ്റ്റഡിയിൽ  പ്രതികളെ  പീഡിപ്പിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.   നേരത്തെ എൻഐഎയും കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.