ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

ബെഹ്റയ്ക്ക് മലപ്പുറം കളക്ടർ  കെ. ഗോപാലകൃഷ്ണനുമായും എസ്പി യു അബ്ദുൾ കരീമുമായും സമ്പർക്കമുണ്ടായതിനെ തുടർന്നാണ് ഒരു മുൻകരുതലെന്നോണം quarantine ൽ പോകാൻ തീരുമാനിച്ചത്.     

Last Updated : Aug 14, 2020, 04:56 PM IST
    • ബെഹ്റയ്ക്ക് മലപ്പുറം കളക്ടർ കെ. ഗോപാലകൃഷ്ണനുമായും എസ്പി യു അബ്ദുൾ കരീമുമായും സമ്പർക്കമുണ്ടായതിനെ തുടർന്നാണ് ഒരു മുൻകരുതലെന്നോണം quarantine ൽ പോകാൻ തീരുമാനിച്ചത്.
ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു

തിരുവനന്തപുരം:  ഡിജിപി ലോക്നാഥ് ബെഹ്റ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.  മലപ്പുറത്ത് കളക്ടർക്കും, പൊലീസ് മേധാവിയ്ക്കും കോറോണ സ്ഥിരീകരിച്ചതിനെ തുടർന്നാണിത്.  

ബെഹ്റയ്ക്ക് മലപ്പുറം കളക്ടർ  കെ. ഗോപാലകൃഷ്ണനുമായും എസ്പി യു അബ്ദുൾ കരീമുമായും സമ്പർക്കമുണ്ടായതിനെ തുടർന്നാണ് ഒരു മുൻകരുതലെന്നോണം quarantine ൽ പോകാൻ തീരുമാനിച്ചത്.   

Also read: കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്ക ശർമ്മ! 

മലപ്പുറം എസ്പിയ്ക്ക് ഇന്നലെയാണ് കോറോണ രോഗബാധ സ്ഥിരീകരിച്ചത്. കരിപ്പൂരിൽ നടന്ന വിമാന അപകടത്തിൽ രക്ഷാ പ്രവർത്തനം നടത്തിയതിനെ തുടർന്നാണ് കരീമിന് കോറോണ ബാധ ഉണ്ടായത്.  ഇന്ന് മലപ്പുറം ജില്ലാ കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും ഉൾപ്പെടെ 21 പേർക്ക് കോറോണ ബാധ സ്ഥിരീകരിച്ചിരുന്നു.  

Trending News