ആശങ്കയേറുന്നു; കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കൊറോണ..!

കളക്ടറും ഡെപ്യൂട്ടി കളക്ടറും ഉൾപ്പടെ 21 ഉന്നത ഉദ്യോഗസ്ഥർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  

Last Updated : Aug 14, 2020, 01:16 PM IST
    • കളക്ടറും ഡെപ്യൂട്ടി കളക്ടറും ഉൾപ്പടെ 21 ഉന്നത ഉദ്യോഗസ്ഥർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
    • ഇന്നലെ പൊലീസ് മേധാവിയ്ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ കെ ഗോപാല കൃഷ്ണന് കോറോണ സ്ഥിരീകരിച്ചു.
ആശങ്കയേറുന്നു; കളക്ടർക്കും ഡെപ്യൂട്ടി കളക്ടർക്കും കൊറോണ..!

മലപ്പുറം : മലപ്പുറത്ത് കൊറോണ വ്യാപനം ആശങ്കയേറുന്നു.  ഇന്നലെ പൊലീസ് മേധാവിയ്ക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ജില്ലാ കളക്ടർ കെ ഗോപാല കൃഷ്ണന് കോറോണ സ്ഥിരീകരിച്ചു.  

കളക്ടറും ഡെപ്യൂട്ടി കളക്ടറും ഉൾപ്പടെ 21 ഉന്നത ഉദ്യോഗസ്ഥർക്കാണ് കൊറോണ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  പൊലീസ് മേധാവി കരിപ്പൂർ വിമാന അപകടത്തിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. അതിനു ശേഷം നടത്തിയ പരിശോധനയിലാണ് കോറോണ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. 

Also read: കുമ്പളങ്ങി നൈറ്റ്സിനെ പ്രശംസിച്ച് അനുഷ്ക ശർമ്മ!  

കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരോട് സ്വയം നിരീക്ഷണത്തിൽ പോകാനും അതുപോലെ കൊറോണ ടെസ്റ്റ് നടത്താനും ആരോഗ്യമന്ത്രി അടക്കം നിർദ്ദേശിച്ചിരുന്നു.  ഏതാനും ദിവസങ്ങളായി ജില്ലയിൽ വലിയ രീതിയിലുള്ള രോഗവ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്.  

Trending News