NEET Exam: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്; സംസ്ഥാനത്ത് 12 കേന്ദ്രങ്ങൾ
NEET Exam 2021: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. സംസ്ഥാനത്ത് പന്ത്രണ്ട് നഗര പ്രദേശങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
NEET Exam 2021: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന്. സംസ്ഥാനത്ത് പന്ത്രണ്ട് നഗര പ്രദേശങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ച കഴിഞ്ഞ് രണ്ട് മുതല്‍ അഞ്ച് വരെയാണ് പരീക്ഷ. ഒന്നരക്ക് ശേഷം പരീക്ഷ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനമില്ല.
പ്രവേശനം 11 മണി മുതല്‍ അനുവദിക്കും. രാജ്യത്തെയും ഗള്‍ഫിലെയും 202 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴിലായി 16.1 ലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ (NEET 2021) എഴുതുന്നത്. കേരളത്തില്‍ 12 സിറ്റി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ 325 ഓളം പരീക്ഷ കേന്ദ്രങ്ങളിലായി 1,16,010 പേരാണ് പരീക്ഷ എഴുതുന്നത്.
Also Read: Neet Exam: നീറ്റ് പരീക്ഷക്ക് കെ എസ് ആർ ടി സി കൂടുതൽ സർവീസ് നടത്തും.
പരീക്ഷയ്‌ക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നാഷണൽ ടെസ്റ്റിങ്ങ് ഏജൻസി വിദ്യാർത്ഥികൾക്കായി പുതിയ അഡ്മിറ്റ് കാർഡ് പുറത്തിറക്കിയിരുന്നു. മാത്രമല്ല അഡ്മിറ്റ് കാർഡ് നേരത്തെ തന്നെ എടുത്തിരുന്നവർ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് പുതിയത് ഡൗൺലോഡ് ചെയ്യണമെന്ന് നിർദേശവും നൽകിയിരുന്നു.
ഇത്തവണ ആദ്യമായിട്ട് മലയാളത്തിലും ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. കൊവിഡ് സാഹചര്യത്തില്‍ ബെഞ്ചില്‍ ഒരാള്‍ എന്ന രീതിയില്‍ ഹാളില്‍ 12 വിദ്യാര്‍ഥികള്‍ക്കാണ് ഇരിപ്പിടം (NEET Exam) ഒരുക്കിയിരിക്കുന്നത്.
കൂടാതെ മുന്‍കൂട്ടി അറിയിച്ച കൊവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നുള്ളവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിച്ച് പരീക്ഷ എഴുതാനുള്ള പ്രത്യേകം സൗകര്യവും ഒരുക്കിയിട്ടുണ്ട്. അഡ്മിറ്റ് കാർഡ്, നാഷ്ണൽ ടെസ്റ്റിങ്ങ് ഏജൻസി നിർദേശിച്ചിട്ടുള്ള തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും അതുപോലെ നിർദേശിക്കപ്പെട്ട രീതിയിലുള്ള ഡ്രസ് കോഡ് മുതലായവ പാലിക്കുന്നവർക്ക് മാത്രമേ പരീക്ഷാ ഹാളിനകത്തേക്ക് പ്രവേശനം ലഭിക്കുകയുള്ളൂ.
ഹാളിൽ കയറുന്നതിനു മുൻപ് എല്ലാ വിദ്യാർത്ഥികൾക്കും പുതിയ എൻ95 മാസ്‌ക് നൽകും ഇതു മാത്രമേ ഹാളിൽ ഉപയോഗിക്കാൻ പാടുള്ളൂ. കടുത്ത കൊറോണ നിയന്ത്രണത്തിലാണ് നീറ്റ് പരീക്ഷ നടത്തുന്നത് മുൻപ് പല തവണ മാറ്റിവെച്ച പരീക്ഷ ഇപ്പോൾ രാജ്യവ്യാപകമായി നടത്തുന്നത് കൊറോണ കുറഞ്ഞ പശ്ചാത്തലത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...