തിരുവനന്തപുരം: ആരൊക്കെ ജയിച്ചാലും ഇല്ലെങ്കിലും ഇത്തവണ കേരളം (Kerala Assembly Election 2021) ഒരുമിച്ച് ഉറ്റുനോക്കുന്നത് പ്രവചനാതീതമായ ചില മണ്ഡലങ്ങളിലാണ്. മഞ്ചേശ്വത്ത് തുടങ്ങി തിരുവനന്തപുരം നേമം,കഴക്കൂട്ടം,പാലക്കാട്,കോന്നി,കൊല്ലം തുടങ്ങി ബി.ജെ.പിയുടെ സാന്നിധ്യവും,എൽ.ഡി.എഫ് വിരുദ്ധ വികാരവുമുള്ള മണ്ഡലങ്ങൾ ഇത്തവണ തിരഞ്ഞെടുപ്പിൽ പുതിയ ചരിത്രം സൃഷ്ടിക്കുമോ? എന്നതാണ് ചോദ്യം. 


COMMERCIAL BREAK
SCROLL TO CONTINUE READING

നേമത്ത് കെ.മുരളീധരൻറെ (K Muraleedharan) അവസാന നിമിഷത്തെ എൻട്രിയാണ് മൊത്തം ട്രൻഡിനെ മാറ്റി മറിച്ചതെന്ന് വേണം പറയാൻ. പാലക്കാട്ടെ ഇ.ശ്രീധരൻറെ സ്ഥാനാർഥിത്വവും, ഷാഫി പറമ്പിലിൻറെ  ജനപിന്തുണയും വലിയ തോതിൽ മത്സരം കടുപ്പിക്കുമെന്നാണ് സൂചന.


ALSO READKerala Assembly Election 2021:നേമവും കഴക്കൂട്ടവും കത്തിക്കയറുന്നു: വോട്ടിങ്ങ് ശതമാന 40ലേക്ക് അടുക്കുന്നു


 


മധ്യകേരളത്തിൽ പൂഞ്ഞാറും പാലായും (Pala) മാജിക്ക് കാണിച്ചില്ലെങ്കിൽ കാര്യമായൊന്നും സംഭവിക്കാനില്ല. പക്ഷെ പി.സി ജോർജിൻറെ നാവ് പിഴയും,വിവാദങ്ങളും ഇൌരാറ്റുപേട്ടയിലെ ജനപിന്തുണ കുറച്ചത് വോട്ടിങ്ങിൽ പ്രതിഫലിച്ചേക്കാം. അതേസമയം കാഞ്ഞിരപ്പള്ളിയിലും എൻ.ജയരാജിൻറെ പ്രശ്നങ്ങളും അൽഫോൺസ് കണ്ണന്താനത്തിന് ലഭിച്ച സ്വീകാര്യതയും വലിയ തോതിൽ തിരഞ്ഞടുപ്പിന് അട്ടിമറിക്കായുള്ള കളങ്ങൾ ഒരുക്കാനുള്ള സാധ്യതയുണ്ട്.


ALSO READ : Kerala Assembly Election 2021: ഇത്തവണ ബിജെപി നല്ല മുന്നേറ്റം ഉണ്ടാക്കുമെന്ന് Metro Man


കോന്നിയിലും സ്ഥിതി പ്രവചനാതീതം. ശബരിമല പ്രശ്നങ്ങൾക്ക് ശേഷം കെ.സുരേന്ദ്രൻ കോന്നിയിൽ മത്സരിച്ച് തോറ്റെങ്കിലും വീണ്ടും അനൂകൂല തരംഗം ഉണ്ടാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കൊല്ലത്തെ മുകേഷിനോടുള്ള എതിർപ്പും ബിന്ദുകൃഷ്ണക്ക്  ഉണ്ടാക്കാൻ കഴിഞ്ഞ സ്വീകാര്യതയും ജില്ല മുഴുവൻ അലയടിച്ചേക്കും. കായംകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി അരിതാ ബാബുവിന് അവസാന നിമിഷമുണ്ടായ അധിക്ഷേപവും അനുകൂല തരംഗം ഉണ്ടാക്കാൻ കഴിയുമെന്നാണ് കരുതുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.