Kerala Local Body Election Results 2020: പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

ഇതാദ്യമായാണ് നഗരസഭ രൂപീകരിച്ചശേഷം എൽഡിഎഫ് ഭരണം പിടിക്കുന്നത്.    

Written by - Ajitha Kumari | Last Updated : Dec 16, 2020, 12:55 PM IST
  • തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചർച്ചകൾ കൊടുമ്പിരി കൊണ്ട സമയത്തും കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടാലായിരുന്നു നടന്നത്.
  • കോട്ടയത്ത് ജോസ് പക്ഷത്തിന്റെ അഭാവം നികത്താൻ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേർന്നുനിന്ന് ജില്ലാ പഞ്ചായത്തുൾപ്പെടെ പിടിക്കാൻ എൽഡിഎഫും കഠിന പരിശ്രമത്തിലായിരുന്നു.
Kerala Local Body Election Results 2020: പാലായിൽ ചരിത്രമെഴുതി എൽഡിഎഫ്

Kerala Local Body Election Results 2020: പാലായിൽ ചരിത്രം കുറിച്ച് എൽഡിഎഫ് ( LDF). ഇതാദ്യമായാണ് നഗരസഭ രൂപീകരിച്ചശേഷം എൽഡിഎഫ് ഭരണം പിടിക്കുന്നത്.   യുഡിഎഫിൽ (UDF) നിന്നും എൽഡിഎഫിലേക്ക് ചാടിയ ജോസ് കെ മാണിക്ക് (Jose K Mani) വൻ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്.  14 സീറ്റുകളിലാണ് പാലായിൽ എൽഡിഎഫ് വിജയിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ (Local Body Elections) ചർച്ചകൾ കൊടുമ്പിരി കൊണ്ട സമയത്തും കോട്ടയം ജില്ലയിൽ കേരളാ കോൺഗ്രസുകൾ തമ്മിലുള്ള ഏറ്റുമുട്ടാലായിരുന്നു നടന്നത്.  മാത്രമല്ല  ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം (Kottayam) ജില്ല തങ്ങളുടെ ശക്തി കേന്ദ്രമാണെന്ന് തെളിയിക്കേണ്ട ആവശ്യം ജോസ് കെ. മാണി (Jose K Mani) വിഭാഗത്തിന്റെ മുന്നിലെ ഏറ്റവും വലിയ ലക്ഷ്യമയിരുന്നു.  അത് നേടിയെന്നു വേണം ഈ കണക്കുകളിൽ നിന്നും മനസിലാക്കാൻ. 

Also read: Kerala Local Body Election Results 2020: ചരിത്ര മിനിഷം; കണ്ണൂരിൽ അക്കൗണ്ട് തുറന്ന് BJP

കോട്ടയത്ത് ജോസ് പക്ഷത്തിന്റെ അഭാവം നികത്താൻ യുഡിഎഫും, ജോസ് പക്ഷത്തിനൊപ്പം ചേർന്നുനിന്ന് ജില്ലാ പഞ്ചായത്തുൾപ്പെടെ പിടിക്കാൻ എൽഡിഎഫും (LDF) കഠിന പരിശ്രമത്തിലായിരുന്നു.  എന്തായാലും യുഡിഎഫ് കോട്ടയായ കോട്ടയം ജില്ലയിൽ ചെങ്കൊടി പാറിക്കാനുള്ള സിപിഐഎമ്മിന്റെ (CPM) കരുനീക്കത്തിന്  വലിയ വിജയമാണ് നേടാൻ കഴിഞ്ഞത്.  അവസാന നിമിഷം രണ്ടില ചിഹ്നം കൂടി ലഭിച്ചപ്പോൾ ജോസ് കെ മാണിയുടെ ആത്മവിശ്വാസം കൂടുകയായുയിരുന്നു ഒപ്പം കോട്ടയക്കാരുടെ കെ. എം. മാണിയെന്ന വികാരം കൂടി ചേർന്നപ്പോൾ സിപിഐഎമ്മിന്റെ തന്ത്രം പൂവണിഞ്ഞു. 

Trending News