Trivandrum: കേരളത്തിൻറെ സിനിമാ മേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും അനുബന്ധമായി പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനുമായി സമഗ്രമായ സിനിമാനയം രൂപീകരിക്കുമെന്ന് സാംസ്‌ക്കാരിക മന്ത്രി സജി ചെറിയാൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സിനിമാ-ടെലിവിഷൻ രംഗത്തെ പന്ത്രണ്ട് സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. സിനിമാ മേഖലയിലെ വിവിധ പ്രശ്നങ്ങളും നിർദ്ദേശങ്ങളും ചർച്ചയിൽ പങ്കെടുത്തവർ ശ്രദ്ധയിൽപ്പെടുത്തി.


ALSO READ: OTT Platform കേരള സർക്കാർ സ്വന്തമായി ആരംഭിക്കാൻ ഒരുങ്ങുന്നു, റിപ്പോർട്ടുമായി KSFDC


കോവിഡ് അനുബന്ധ ലോക്ഡൗൺ സിനിമാ രംഗത്ത് സൃഷ്ടിച്ചിട്ടുള്ള പ്രതിസന്ധി സർക്കാർ വളരെ ശ്രദ്ധയോടെ പരിഗണിച്ചുവരികയാണ്. ഈ രംഗത്തിന്റെ പുനരുജ്ജീവനത്തിനും പ്രവർത്തകരുടെ ക്ഷേമത്തിനും പ്രത്യേക മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.


ALSO READ : കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ


തിരുവനന്തപുരത്ത് ചിത്രാഞ്ജലിയിൽ ആധുനിക ഫിലിം സിറ്റിയും കൊച്ചിയിൽ ആധുനിക സ്റ്റുഡിയോയും ഉൾപ്പെടെ സ്ഥാപിച്ചുകൊണ്ട് സംസ്ഥാനത്തെ സിനിമാ നിർമ്മാണ സാങ്കേതിക രംഗത്ത് വളരെ ഗുണപരമായ മാറ്റങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാരിൻറെ നേതൃത്വത്തിൽ ഒരു ഒടിടി പ്ലാറ്റ് ഫോം കൂടി ഉടനെ എത്തുന്നത്. സംബന്ധിച്ച് നേരത്തെ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക