OTT Platform കേരള സർക്കാർ സ്വന്തമായി ആരംഭിക്കാൻ ഒരുങ്ങുന്നു, റിപ്പോർട്ടുമായി KSFDC

OTT Platform നിർമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ഇന്ത്യയിൽ ആദ്യ സർക്കാരാണ് കേരളത്തിലേത്

Written by - Zee Hindustan Malayalam Desk | Last Updated : Jun 21, 2021, 05:44 PM IST
  • OTT പ്ലാറ്റ്ഫോമിനെ നിർമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്ന ഇന്ത്യയിൽ ആദ്യ സർക്കാരാണ് കേരളത്തിലേത്
  • ഈ വർഷത്തെ ഓണം മുതൽ ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോം ആരംഭിക്കാനാണ് കെഎസ്എഫ്ഡിസി പദ്ധതിയിടുന്നത്.
  • ഏകദേശം 5 കോടിയോളം രൂപ വരും ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ.
  • പേ പെർ വ്യൂവ് എന്ന് കണക്കിലാകും ഒടിടി-ലെ ഉള്ളടക്കങ്ങൾ കാണാൻ സാധിക്കുക.
OTT Platform കേരള സർക്കാർ സ്വന്തമായി ആരംഭിക്കാൻ ഒരുങ്ങുന്നു, റിപ്പോർട്ടുമായി KSFDC

Thiruvananthapuram : കോവിഡ് വ്യാപനവും ലോക്ഡൗണിനിടയിൽ ഉയർന്ന വന്ന ഒരു ദൃശ്യമാധ്യമ മേഖലയാണ് ഓവർ ദി ടോപ് എന്ന് ഒടിടി പ്ലാറ്റ്ഫോം (OTT Platform). നെറ്റ്ഫ്ലിക്സ് (Netflix), ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ തുടങ്ങിയ സ്വകാര്യ ഒടിടി പ്ലാറ്റ്ഫോം പോലെ സംസ്ഥാന സർക്കാരിന്റെ അധീനതയിൽ ഇന്റർനെറ്റ് സൗകര്യത്തോടെ ഒരു ഡിജിറ്റിൽ കണ്ടെന്റ് പ്ലാറ്റ്ഫോം ഒരുങ്ങുന്നു.

ഇന്ത്യയിൽ ആദ്യമായിട്ടാണ് ഒരു സർക്കാർ ഒടിടി പ്ലാറ്റ്ഫോ നിർമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഈ വർഷത്തെ ഓണം മുതൽ ഇത്തരത്തിൽ ഒരു പ്ലാറ്റ്ഫോം ആരംഭിക്കാനാണ് കെഎസ്എഫ്ഡിസി പദ്ധതിയിടുന്നത്. ഏകദേശം 5 കോടിയോളം രൂപ വരും ഒരു ഒടിടി പ്ലാറ്റ്ഫോം ആരംഭിക്കാൻ. ഇത് സംബന്ധിച്ച റിപ്പോർട്ട് നാളെ സംസ്ഥാന സർക്കാരിന് സമർപ്പിക്കും.

ALSO READ : Cold Case : സത്യജിത്ത് സാർ ജെന്റിൽമാനാണോ? ജൂൺ 30ന് അറിയാം, പൃഥ്വിരാജിന്റെ ഹൊറർ ക്രൈം ത്രില്ലർ ചിത്രം കോൾഡ് കേസിന്റെ ട്രയ്ലർ പുറത്തിറങ്ങി

നിലവിലുള്ള ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി സിനിമ വിലക്കൊടുത്ത് വാങ്ങാതെ പ്രദർശനത്തിന് അനുസരിച്ച് നിർമാതാക്കൾക്കും സർക്കാരിന് നിശ്ചിത ശതമാനം കണക്കെടുത്താണ് വരുമാനം തരംതിരിക്കുക. പേ പെർ വ്യൂവ് എന്ന് കണക്കിലാകും ഒടിടി-ലെ ഉള്ളടക്കങ്ങൾ കാണാൻ സാധിക്കുക. 

സാധാരണ തിയറ്ററുകളിലെ സംവിധാനം അത് ഒടിടിയിലേക്ക് പ്രാവർത്തികമാക്കുകയാണ്. അതാകുമ്പോൾ സിനിമയുടെ സ്വീകാര്യതയ്ക്കനുസരിച്ച് നിർമാതാവിന് കുടുതൽ വരുമാനം ലഭിക്കുന്നതാണ്. 

ALSO READ : OTT Release Update : കാത്തിരിപ്പിന് വിരാമം ; ധനുഷ് ചിത്രം Jagame Thandhiram വും ഷെർണിയും ഈ ആഴ്ച എത്തുന്നു

നിലവിൽ വലിയ താര പ്രഭയുള്ള സിനിമകൾ മാത്രമാണ് ഒടിടിയിൽ വിൽക്കപ്പെടുന്നത്. ചെറിയ തോതിൽ നിർമിക്കപ്പെടുന്ന സിനിമകൾ സ്വീകരിക്കാൻ ഒടിടി പ്ലാറ്റ്ഫോമുകൾ തയ്യറാകാതെ വരുന്നു. ഇത് ചെറിയ തോതിലുള്ള സിനിമ സംരംഭകർക്കും സ്വതന്ത്ര സിനിമ പ്രവർത്തകർക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ഇവർക്ക് സഹായകമായിട്ടാണ് സംസ്ഥാന സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനമെടുക്കുന്നത്.

ALSO READ : കട്ട വെയിറ്റിംഗ് എന്നാൽ കട്ട വെയിറ്റിംഗ്: പ്രേക്ഷകർ കാത്തിരുന്ന ആ അഞ്ച് ത്രില്ലർ ചിത്രങ്ങൾ

നേരത്തെ സംസ്ഥാന സർക്കാർ ഇത്തരത്തിൽ ചെറിയ തോതിൽ സിനിമ സംരംഭകരുടെ ചിത്രങ്ങൾ പ്രദർശനം നടത്താൻ കെഎസ്എഫ്ഡിസിയുടെ അധീനതയിൽ വിവിധ ജില്ലകളിലായി തിയറ്റുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ആറ് ജില്ലകളിലായി എട്ട് തിയറ്റർ കോംപ്ലക്സുകളാണ് കെഎസ്എഫ്ഡിസിയുടെ കീഴിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

More Stories

Trending News