Calicut University പ്രവേശനത്തിനുള്ള പുതിയ വെബ്പോർട്ടൽ നാളെ പ്രവർത്തനം ആരംഭിക്കും
നാളെ ഉച്ചയ്ക്ക് 12 ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം നിർവഹിക്കും
മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയുടെ (Calicut university) ബിരുദ-ബിരുദാനന്തരബിരുദ പ്രവേശനത്തിനായി കമ്പ്യൂട്ടര്‍ സെന്റര്‍ തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റ് (Website) നാളെ മുതൽ പ്രവർത്തനം ആരംഭിക്കും. നാളെ ഉച്ചയ്ക്ക് 12 ന് വൈസ് ചാന്‍സലര്‍ ഉദ്ഘാടനം നിർവഹിക്കും.
സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളുടെ വിവരങ്ങള്‍ ഗവൺമെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, വിമന്‍സ്, കമ്യൂണിറ്റി കോളേജ് എന്നീ വിഭാഗങ്ങളിലായി ജില്ലാ അടിസ്ഥാനത്തില്‍ എളുപ്പത്തില്‍ കണ്ടെത്തി തിരഞ്ഞെടുക്കാനാകുമെന്നതാണ് പ്രത്യേകത. ഓരോ കോഴ്‌സിന്റെയും (Course) യോഗ്യതാ വിവരങ്ങള്‍, സീറ്റുകളുടെ എണ്ണം എന്നിവയും അറിയാനാകും.
ALSO READ: PSC Rank List: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പി എസ് സിക്ക് അധികാരമില്ലെന്ന് പി എസ് സി ചെയർമാൻ
അപേക്ഷകര്‍ക്ക് അത്യാവശ്യ വിവരങ്ങള്‍ നൽകാൻ കഴിയുന്നവിധം എസ്എംഎസ് സേവനവും ലഭ്യമാകും. കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും മൊബൈല്‍ ഫോണിലും അനായാസം വിവരങ്ങള്‍ ബ്രൗസ് ചെയ്‌തെടുക്കാനാകും. പ്രവേശനം സംബന്ധിച്ച മുഴുവന്‍ ഫീസുകളും ഓണ്‍ലൈനായി (Online) അടയ്ക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...