PSC Rank List: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പി എസ് സിക്ക് അധികാരമില്ലെന്ന് പി എസ് സി ചെയർമാൻ

റാങ്ക് ലിസ്റ്റുകളുടെ കാലാവധി പി.എസ്.സിയുടെ റൂൾസ് ഓഫ് പ്രൊസീജേഴ്സിന്റെ ഭാഗമാണെന്നും അതിൽ മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നും ചെയർമാൻ വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 09:41 PM IST
  • മൂന്ന് വർഷമായാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയും
  • ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ പി.എസ്.സിക്ക് പ്രവർത്തിക്കാൻ കഴിയൂ
  • നിയമനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്, ഉദ്യോഗാർഥികൾക്കെതിരായല്ല
  • നവംബർ ഒന്നിന് കെഎഎസ് നിയമനം നടത്തുമെന്നും എം.കെ സക്കീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി
PSC Rank List: റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാൻ പി എസ് സിക്ക് അധികാരമില്ലെന്ന് പി എസ് സി ചെയർമാൻ

തിരുവനന്തപുരം: ചട്ടങ്ങൾ അനുസരിച്ചേ പി.എസ്.സിക്ക് (PSC Rank list) പ്രവർത്തിക്കാൻ സാധിക്കൂവെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. കാലാവധി അവസാനിച്ച റാങ്ക് പട്ടികകൾ നീട്ടാൻ സാധിക്കില്ലെന്ന് എം.കെ സക്കീർ അറിയിച്ചു. റാങ്ക് ലിസ്റ്റുകളുടെ കാലാവധി പി.എസ്.സിയുടെ റൂൾസ് ഓഫ് പ്രൊസീജേഴ്സിന്റെ ഭാഗമാണെന്നും അതിൽ മാറ്റം വരുത്താൻ ആർക്കും കഴിയില്ലെന്നും ചെയർമാൻ (PSC Chairman) വ്യക്തമാക്കി.

മൂന്ന് വർഷമായാൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയും. ചട്ടങ്ങൾക്ക് അനുസരിച്ച് മാത്രമേ പി.എസ്.സിക്ക് പ്രവർത്തിക്കാൻ കഴിയൂവെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. നവംബർ ഒന്നിന് കെഎഎസ് നിയമനം നടത്തുമെന്നും എം.കെ സക്കീർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. നിയമനങ്ങൾക്ക് തടസങ്ങൾ സൃഷ്ടിക്കുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. അത് ഉദ്യോഗാർഥികൾക്കെതിരായല്ല.

ALSO READ: PSC Rank List : 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് അവസാനിക്കും

30 ലക്ഷം പേർ പി.എസ്.സിയിൽ അപേക്ഷ നൽകി പുറത്ത് കാത്തിരിക്കുന്നു. പി.എസ്.സിയെ ആശ്രയിക്കുന്ന അവരെ തള്ളിക്കളയാനാകില്ല. ചില ഉദ്യോഗാർഥികൾക്ക്  ആശയക്കുഴപ്പങ്ങളുണ്ട്. ഉദ്യോഗാർഥികൾ പി.എസ്.സി ചട്ടങ്ങൾ പഠിക്കണമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. കൊവിഡ് പശ്ചാത്തലത്തിലും പി.എസ്.സി നൂറ് ശതമാനം അറ്റൻഡൻസോടെ പ്രവർത്തിച്ചിരുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News