സ്വപ്നയ്ക്ക് വേണ്ടി എത്തിയ ആളൂരിന്റെ ജൂനിയറെ താക്കീത് ചെയ്ത് കോടതി !
ഇന്നലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന സമയത്ത് ആളൂർ അസോസിയേറ്റിലെ ജൂനിയർ അഭിഭാഷകനായ ടിജോ അടക്കം എത്തിയ ഏതാനും അഭിഭാഷകരെയാണ് കോടതി താക്കീത് നൽകി തിരിച്ചയച്ചത്.
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ എത്തിയ അഡ്വക്കേറ്റ് ആളൂരിന്റെ ജൂനിയർ അഭിഭാഷകർക്ക് കണക്കിന് താക്കീത് നൽകി കോടതി തിരിച്ചയച്ചു.
ഇന്നലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സന്ദീപ് നായരുടേയും കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന സമയത്ത് ആളൂർ അസോസിയേറ്റിലെ ജൂനിയർ അഭിഭാഷകനായ ടിജോ അടക്കം എത്തിയ ഏതാനും അഭിഭാഷകരെയാണ് കോടതി താക്കീത് നൽകി തിരിച്ചയച്ചത്.
Also read:ജീവന് ആപത്തുണ്ടെന്ന് മകള്‍; സ്വപ്നയുടെ കുടുംബത്തിന് പോലീസ് സംരക്ഷണം!
ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ വക്കാലത്ത് ഏറ്റെടുക്കാനുള്ള അപേക്ഷ കോടതിയിൽ സമർപ്പിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സ്പെഷ്യൽ ജഡ്ജ് സ്വപ്ന സുരേഷിനെ വിളിക്കുകയും വക്കാലത്ത് കൈമാറിയിട്ടുണ്ടോ എന്നും ചോദിച്ചു. തുടർന്ന് വന്ന അഭിഭാഷകനെ തനിക്ക് അറിയില്ലയെന്നും ഇതിനായി ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വപ്ന കോടതിയെ അറിയിക്കുകയായിരുന്നു.
Also read:Bipasha യുടെ പഴയകാല മോഡലിങ് ഫോട്ടോകൾ വൈറലാകുന്നു...
മാത്രമല്ല അഭിഭാഷകന്റെ കാര്യങ്ങളൊക്കെ തന്റെ ഭർത്താവ് ആണ് തീരുമാനിക്കുന്നതെന്നും അവർ കോടതിയെ അറിയിച്ചു. ഇതോടെയാണ് ആളൂരിന്റെ അഭിഭാഷകനെ കോടതി വിളിക്കുകയും ഇത് എൻഐഎ കോടതിയാണെന്നും അത് മറന്നുപോകരുതെന്നും മേലിൽ ഇത് ആവർത്തിക്കരുതെന്നും താക്കീത് നൽകിയത്.