UAE കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്‍റെ കുടുംബത്തിന് സംരക്ഷണം ഏര്‍പ്പെടുത്തി പോലീസ്.
ബാംഗ്ലൂരി(Banglore)ലേക്ക് പുറപ്പെട്ട പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ (Sandeep Nair) എന്നിവരെ അജ്ഞാത വാഹനം പിന്തുടര്‍ന്നതായി വിവരം ലഭിച്ചിരുന്നു. ഈ വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പോലീസില്‍ കീഴടങ്ങാന്‍ തീരുമാനിച്ച് കൊച്ചിയിലേക്ക് പുറപ്പെട്ട സ്വപ്നയെ തടഞ്ഞത് സന്ദീപാണെന്നാണ് റിപ്പോര്‍ട്ട്.
കീഴടങ്ങാന്‍ സ്വപ്ന തീരുമാനിച്ച വിവരം സന്ദീപ് സ്വര്‍ണക്കടത്ത് റാക്കറ്റിനെ അറിയിച്ചതായും സൂചനയുണ്ട്. ഇതിനുശേഷമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ തീരുമാനിച്ചത്. മട്ടാഞ്ചേരി രജിസ്ട്രേഷന്‍ നമ്പരായിരുന്നു വാഹനത്തിനെങ്കിലും ആ നമ്പര്‍ വ്യാജമാണെന്നാണ് കരുതുന്നത്.
ആളെ തിരിച്ചറിയാതിരിക്കാന്‍ സ്വപ്നയുടെ മുഖത്ത് മാറ്റങ്ങള്‍? ഒപ്പമുണ്ടായിരുന്നത് ഭര്‍ത്താവും മക്കളും?
കേരളത്തില്‍ റോഡ് മാര്‍ഗം കുഴല്‍പണം കടത്തുന്ന കൊച്ചിയിലെ ഗുണ്ടാസംഘമായിരുന്നു വാഹനത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, തിരുവനന്തപുരത്തെ അടുത്ത സുഹൃത്തിനെ വിളിച്ച് ജീവന്‍ അപകടത്തിലാണെന്ന് സ്വപ്ന സുരേഷി(Swapna Suresh)ന്റെ മകള്‍ അറിയിച്ചിരുന്നു. ഈ സുഹൃത്തിലൂടെയാണ് NIA സംഘം ഇവരുടെ ഒളിത്താവളം കണ്ടെത്തിയത്.
IB ഉദ്യോഗസ്ഥരുടെ കസ്റ്റഡിയിലിരിക്കെയാണ് സുഹൃത്തിനെ സ്വപ്നയുടെ മകള്‍ വിളിക്കുന്നത്. എന്നാല്‍, സാറ്റലൈറ്റ് ഫോണില്‍ നിന്നുമുള്ള വിളിയായതിനാല്‍ ലൊക്കേഷന്‍ കണ്ടെത്താന്‍ സാധിക്കുമായിരുന്നില്ല. തുടര്‍ന്ന്, സിംകാര്‍ഡ് ഉപയോഗിക്കുന്ന ഫോണ്‍ ഓണ്‍ ചെയ്തു വയ്ക്കാന്‍ ഐബി ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം സുഹൃത്ത് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെയാണ് പോലീസ് ഇവര്‍ ഒളിച്ചിരുന്ന സ്ഥലം കണ്ടെത്തിയത്.
കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട..!
പ്രതികളുമായി സഞ്ചരിച്ച പോലീസ് വാഹനത്തിനു പിന്നാലെ മറ്റൊരു വാഹനത്തില്‍ വന്ന സ്വപ്നയുടെ ഭര്‍ത്താവിനെയും മക്കളെയും വാളയാര്‍ ചെക്ക്പോസ്റ്റില്‍ തടഞ്ഞിരുന്നു. എന്നാല്‍, വിവരം അറിയിച്ചതോടെ കടത്തിവിട്ടു. NIA സംഘത്തിന് അകമ്പടി നല്‍കിയ പോലീസ് വാഹനമാണ് ഇവരെ വാഹനവ്യൂഹത്തിനൊപ്പമെത്താന്‍ സഹായിച്ചത്. പ്രതികള്‍ക്കൊപ്പം കടവന്ത്രയിലെ NIA ഓഫീസിലെത്തിയ ഇവരെ പോലീസ് കേന്ദ്രത്തില്‍ സുരക്ഷിതമായി പാര്‍പ്പിച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.