Nipah Death: കൂടുതൽ സാമ്പിളുകളുടെ പരിശോധന ഫലം ഇന്ന് ലഭിക്കും
രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ Sample ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇന്ന് പ്രദേശത്തെ കാട്ടു പന്നികളുടെ സാമ്പിളും ശേഖരിക്കും.
കോഴിക്കോട്: നിപ വൈറസ് (Nipah Virus) ബാധിച്ച് മരിച്ച 12കാരനുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ കൂടുതൽ പേരുടെ പരിശോധന ഫലം (Test Result) ഇന്ന് ലഭിക്കും. 36 പേരുടെ പരിശോധന ഫലമാണ് ഇന്ന് ലഭിക്കുക. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് (National Institute of Virology, Pune) പരിശോധനയ്ക്കായി അയച്ച 5 പേരുടെതടക്കമുള്ള സാമ്പിളുകളുടെ (Sample) ഫലമാണ് അറിയാനുള്ളത്.
അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്താനായി കൂടുതല്‍ മൃഗങ്ങളുടെ സാമ്പിള്‍ ശേഖരിക്കാനുള്ള നടപടികളും ഇന്ന് തുടങ്ങും. പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യം ഉള്ളതിനാൽ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തെ കാട്ടു പന്നികളുടെ സാമ്പിളും ശേഖരിക്കും. വവ്വാലുകളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായി ഭോപ്പാലിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (Bhopal Virology Institute) നിന്നുള്ള സംഘം കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം എട്ട് റിസള്‍ട്ടുകള്‍ നെഗറ്റീവായിരുന്നു.
കുട്ടിക്ക് നിപ ബാധിച്ചത് റംബൂട്ടാനിൽ നിന്ന് തന്നെയാകാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. കുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു. കുട്ടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവാണ് (Negative). ഈയൊരു സാഹചര്യത്തിലാണ് കുട്ടി കഴിച്ച റംബൂട്ടാനിൽ നിന്ന് തന്നെയാകാം നിപ വൈറസ് ബാധിച്ചതെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുന്നത്.
Also Read: Nipah Virus : നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 6 പേരേയും കൂടി ഉൾപ്പെടുത്തി
ഇതിനിടെ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ (Contact List) 6 പേരെയും കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി. ഈ 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇവരിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. കൂടാതെ പട്ടികയിലുള്ള 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിൽ 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
അതേസമയം, മറ്റ് ജില്ലകളിൽ കൂടി നിപ വൈറസ് പ്രതിരോധം ശക്തമാക്കാൻ സ്റ്റേറ്റ് നിപ കൺട്രോൾ സെൽ (State Nipah Control Cell) ആരംഭിച്ചു. തുടർച്ചയായ ദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ (Health Department) യോഗം ചേർന്ന് സ്ഥിതി വിലയിരുത്തുന്നതാണ്. മറ്റ് ജില്ലകൾക്കും മാർഗനിർദേശങ്ങളും പരിശീലനങ്ങളും നൽകാനും തീരുമാനിച്ചതായും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലേയും മെഡിക്കൽ ഓഫീസർമാർക്ക് (Medical Officers) വിദഗ്ധ പരിശീലനം നൽകി. രോഗി വരുമ്പോൾ മുതൽ ചികിത്സ ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി. അസ്വാഭാവികമായ പനിയും മരണവും റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന് മന്ത്രി (Minister) വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...