Kozhikode : കോഴിക്കോട് നിപ (Nipah Virus) ബാധിച്ച് മരിച്ച 12 വയസുകാരനുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ പട്ടികയിൽ (Contact List) 6 പേരെയും കൂടി ഉൾപ്പെടുത്തി. ഇതോടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ എണ്ണം 257 ആയി.
ഈ 257 പേരും രോഗിയുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരാണ്. ഇവരിൽ 44 പേർ ആരോഗ്യ പ്രവർത്തകരാണ്. കൂടാതെ പട്ടികയിലുള്ള 51 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അതിൽ 17 പേർ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതായും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.
ALSO READ : Nipah Updates: സംസ്ഥാനത്തിന് ആശ്വാസം, മരിച്ച കുട്ടിയുമായി അടുത്ത ഇടപഴകിയവരുടെ നിപ്പ പരിശോധന ഫലം നെഗറ്റീവ്
35 പേർ മറ്റു ജില്ലകളിൽ നിന്നുള്ളവരാണ് ഇതിൽ 20 പേർ മെഡിക്കൽ കോളേജിലുണ്ട്. 5 പേരുടെ പരിശോധന ഫലം പൂനെയിൽ നിന്ന് ഇന്ന് വൈകി വരും. കോഴിക്കോട് പരിശോധിക്കുന്ന 36 പേരുടെ ഫലവും ഇന്ന് വരുമെന്നും മന്ത്രി അറിയിച്ചു.
ALSO READ : Nipah പ്രതിരോധത്തിനായി സംസ്ഥാനതല കൺട്രോൾ സെൽ ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്
രോഗ ഉറവിടം ഇതുവരെയും വ്യക്തമാകാത്ത സാഹചര്യത്തിൽ സംശയത്തിലുള്ള കാട്ടു പന്നികളുടെ സാമ്പിൾ എടുക്കും. ഇന്ന് ശേഖരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അതേസമയം കുട്ടിക്ക് നിപ ബാധിച്ചത് റംബൂട്ടാനിൽ നിന്ന് തന്നെയാകാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. കുട്ടി റംബൂട്ടാൻ കഴിച്ചിരുന്നു. കുട്ടിയുമായി ബന്ധപ്പെട്ട ബാക്കിയുള്ളവരുടെ ഫലം നെഗറ്റീവാണ്. ഈയൊരു സാഹചര്യത്തിലാണ് കുട്ടി കഴിച്ച റംബൂട്ടാനിൽ നിന്ന് തന്നെയാകാം നിപ വൈറസ് ബാധിച്ചതെന്ന നിഗമനത്തിലേക്ക് ആരോഗ്യവകുപ്പ് എത്തിച്ചേരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...